ന്യൂജേഴ്‌സി : മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കി മാതൃകയാവുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികള്‍.
കോട്ടയം ഞീഴൂര്‍ സ്വദേശികളും അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നവരുമായ മലയില്‍ (പുളിക്കോലില്‍) തോമസ്- എല്‍സി ദമ്പതികളാണ് മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്.
മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടില്‍ 2 കുടുംബങ്ങള്‍ക്ക് ഇവര്‍ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കുടുംബാംഗങ്ങളുടെ മുഴുവന്‍ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്‌നേഹനഭവനം ഒരുക്കാന്‍ സാധിച്ചതെന്നു തോമസ് പറഞ്ഞു..
ന്യൂജേഴ്‌സിയിലെ പാഴ്‌സിപന്നിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീവ്‌സ് ഓട്ടോ റിപ്പയര്‍ സ്ഥാപനത്തിന്റെ ഉടമയാണ് തോമസ്.
സ്‌റ്റെനി,സ്റ്റീവ്,സ്‌റ്റെഫി എന്നിവരാണ് മക്കള്‍, മരുമക്കള്‍: സിജോ ,റ്റീന