ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വളര്‍ന്നുവരുന്ന തലമുറയുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവവത്കരണത്തിനുമായി രൂപവത്കരിച്ചിരിച്ചിട്ടുള്ള കിഡ്‌സ് കോര്‍ണറിന്റെ രണ്ടാമത്തെ ക്ലാസ് അസോസിയേഷന്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു.
സംസ്ഥാനതല ഹൈസ്കൂള്‍ പ്രസംഗ മത്സരത്തിനു പല പ്രാവശ്യം ഒന്നാം സമ്മാനം നേടിയ മെഗന്‍ മനോജാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നടത്തിയത്.
സഭാകമ്പം ഇല്ലാതെ എങ്ങനെ ഒരു പ്രസംഗകനാകാം എന്ന് സ്വന്തം അനുഭവത്തില്‍ക്കൂട് വിദ്യാര്‍ത്ഥികള്‍ക്ക് മെഗന്‍ വിവരിച്ചുകൊടുത്തു. സ്കൂള്‍ – കോളജ് തലത്തില്‍ സ്പീച്ച് ക്ലാസിലും, ഡിബേറ്റ് ക്ലാസിലും ചേരാന്‍ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും, ഒപ്പം വായനാശീലവും പ്രസംഗ പരിശീലനവും വളര്‍ത്തുകയും ചെയ്യണമെന്ന് നിയമ വിദ്യാര്‍ത്ഥികൂടിയായ മെഗന്‍ ഉദ്‌ബോധിപ്പിച്ചു.
കിഡ്‌സ് കോര്‍ണറിന്റെ മുഖ്യ ആകര്‍ഷണമായ യോഗ ക്ലാസിനും, ഡാന്‍സിനും സാറ അനില്‍ നേതൃത്വം നല്‍കി.
പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കിഡ്‌സ് കോര്‍ണറിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജനറല്‍ കോര്‍ഡിനേറ്റര്‍ ജെസി റിന്‍സി കിഡ്‌സ് കോര്‍ണര്‍ “ക്രീഡ്’ വിദ്യാര്‍ത്ഥികള്‍ക്കായി ചൊല്ലിക്കൊടുത്തു.
അടുത്ത കിഡ്‌സ് കോര്‍ണര്‍ പരിപാടി 2021 ഓഗസ്റ്റ് 27-നു സി.എം.എ ഹാളില്‍ വച്ച് വൈകുന്നേരം 7 മണിക്ക് ഷിജി അലക്‌സ് നയിക്കുന്നതാണ്. എല്ലാ മാതാപിതാക്കളും പ്രസ്തുത കിഡ്‌സ് കോര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണമെന്നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.