Friday, October 4, 2024

HomeAmericaപിഎംഎഫ് സ്പന്ദന രാഗം ഓഗസ്റ്റ് 14 -ന് സ്പീക്കര്‍ എം.ബി രാജേഷ് ഉത്ഘാടനം ചെയ്യും

പിഎംഎഫ് സ്പന്ദന രാഗം ഓഗസ്റ്റ് 14 -ന് സ്പീക്കര്‍ എം.ബി രാജേഷ് ഉത്ഘാടനം ചെയ്യും

spot_img
spot_img

(പി.പി.ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഡാളസ് : പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 14 ശനിയാഴ്ച( ന്യൂയോര്‍ക്ക് സമയം രാവിലെ 10 നും ടെക്‌സാസ് സമയം 9നു ഇന്ത്യന്‍ സമയം രാത്രി 7:30നും)സംഘടിപ്പിക്കുന്ന സ്പന്ദനരാഗം എന്ന സംഗീത പരിപാടി കേരള സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉത്ഘാടനം ചെയ്യുന്നു .

കേരളത്തില്‍ വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മെബൈല്‍ ഫോണ്‍/ ടാബ് വാങ്ങി നല്‍കുന്നതിനുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളീകളായ മുന്‍നിര ഗായകര്‍ അണിചേരുന്ന ഒരു സംഗീത പരിപാടിയാണ് സ്പന്ദന രാഗം.

പി എം എഫ് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവര്‍ത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ , സെക്രട്ടറി ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാര്‍ ജീ മുണ്ടക്കല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴില്‍ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവര്‍ അഭിമുഘീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങള്‍ക്കു ഊന്നല്‍ നല്‍കിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ല്‍ ആരംഭിച്ച ഗ്ലോബല്‍ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷന്‍ (പി.എം.എഫ്).

പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്ന നവജീവന്‍ സെന്ററിന് നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ശനിയാഴ്ച നടത്തപ്പെടുന്ന “സ്പന്ദനരാഗം” സൂമിലൂടെയും, യൂട്യൂബിലൂടെയും എല്ലാവര്ക്കും ആസ്വദിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചതായി കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം, സെക്രട്ടറി ലാജി തോമസ് എന്നിവര്‍ അറിയിച്ചു.

ഈ മഹത്തായ ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുടെയും സഹകരണം പി എം എഫ് സംഘാടക സമതി അഭ്യര്‍ത്ഥിച്ചു. Please Respond to “PMF” PO BOX-568532. Dallas :75356

Zoom ID 851 8508 5012,
Password: PMF 2021.
Channel Link: https://www.youtube.com/channel/UCeRilLxnuJni7oz6Y6izBrg

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments