ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ബഹുമാനാര്‍ത്ഥം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ഉയര്‍ത്തിയ അമേരിക്കന്‍ പതാക ഹോണറബിള്‍ കോണ്‍ഗ്രസ്സ്മാന്‍ മിസ്റ്റര്‍. അല്‍ ഗ്രീനില്‍ നിന്ന് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം ഏറ്റുവാങ്ങി.
ആഗസ്‌റ് 21 ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്‍റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീന്‍ഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ്ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നാല്പതാം അടിയന്തിരത്തോടനുബന്ധിച്ച് നടന്ന അനുശോചന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ്മാന്‍ മിസ്റ്റര്‍. അല്‍ ഗ്രീന്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെപി.ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ മിസ്റ്റര്‍. സിസില്‍ വില്‍സ്, മിസ്സോറി സിറ്റി മേയര്‍ .റോബിന്‍ ഏലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി ഡപ്യൂട്ടി മേയര്‍ ശ്രീ കെന്‍ മാത്യു എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
കാതോലിക്കാ ബാവായുടെ സ്മരണ നിലനിര്‍ത്തുവാന്‍ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ “സ്‌നേഹസ്പര്‍ശം” ഭവനദാന പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുവാനാഗ്രഹിക്കുന്ന പത്ത് ഭവനങ്ങളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു.
വെരി.റെവ.ജോര്‍ജ്ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, ശ്രീ.റോയ് തോമസ്, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി