പി.പി ചെറിയാന്‍
ഡാളസ് :ഡാളസ് സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 5 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു .
സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ ഡാളസ് സൗഹൃദ വേദി പ്രഡിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിക്കും. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
യോഗത്തില്‍ ഡാളസിലെ സാംസ്കാരിക നേതാവും കവിയുമായ ലാനാ പ്രസിഡന്റു ജോസെന്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കും..
തുടര്‍ന്ന് അജയകുമാര്‍ , ഷീബാ മത്തായി ഡാളസിലെ പ്രമുഖരായ സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ ഓണം ആശംസകള്‍ അറിയിക്കും. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡാളസിലെ എല്ലാ മലയാളികളെയും ഈ സൂം മീറ്റിംഗിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു