Sunday, March 16, 2025

HomeAmericaനോര്‍ത്ത് ഈസ്റ്റ് ഡേ കെയര്‍ സെന്ററില്‍ ഓണാഘോഷം ഗംഭീരമായി

നോര്‍ത്ത് ഈസ്റ്റ് ഡേ കെയര്‍ സെന്ററില്‍ ഓണാഘോഷം ഗംഭീരമായി

spot_img
spot_img

ഫിലഡല്‍ഫിയാ: പ്രായാധിക്യവും ജീവിത സായാഹ്നത്തിലെ തണലില്ലായ്മയും രോഗങ്ങളും ഏകാന്തതയും ഒക്കെയായി വാര്‍ദ്ധക്യകാലം തള്ളിനീക്കുന്ന മാതാപിതാക്കളുടെ വിരസ ജീവിതത്തിനു തണലേകി, ആത്മീയവും ഭൗതീകവുമായ ആരോഗ്യ സംരക്ഷണത്തിന്റെ കേന്ദ്രവും, പ്രായമായ മലയാളികളുടെ പകല്‍വീടുമായി മാറിയ നോര്‍ത്ത് ഈസ്റ്റ് ഡേ കെയര്‍ സെന്റര്‍ (11048 Rennard St, Philadelphia, PA 19116) സംഘടിപ്പിച്ച ഓണാഘോഷം വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തിലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളി മനസ്സ് ചീഫ് എഡിറ്റര്‍ രാജു ശങ്കരത്തില്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. അനില്‍പാസ്റ്ററും കുടുംബവും ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആലപിച്ചു. ഒപ്പം ഡേ കെയര്‍ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി.

ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍, മൊബൈല്‍ തുടങ്ങിയ വിനോദഉപാധികള്‍ ഒന്നും ലഭ്യമല്ലാതിരുന്ന തൊണ്ണൂറ് കാലയളവുകളില്‍ മികച്ച സ്‌റ്റേജ് ഷോകള്‍ നടത്തിയും ഹിറ്റ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനും മികച്ച സംഘാടകനുമായി മാറിയ ബെന്നി കൊട്ടാരത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഓണം പ്രോഗ്രാം സംഘടിപ്പിച്ചത്.

ശ്രീജിത്ത് കോമാത്ത് അണിയിച്ചൊരുക്കിയ അത്തപ്പൂക്കളവും ശരത്തും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും ജനശ്രദ്ധ പിടിച്ചുപറ്റി. ഡേ കെയര്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നിരവധിയാളുകള്‍ പങ്കെടുത്ത ഈ ഓണപ്രോഗ്രാം മല്ലു കഫെ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി അവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments