പ്രസാദ് പി
ലോസ്ആഞ്ചലസ് :കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഇത്തവണയുംഓണ്‍ ലൈനായി ഓണവും ശ്രീനാരായണ ഗുര ുജയന്തിയും ആഘോഷിച്ചു. ലോസ്ആഞ്ചെലെസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രമുഖ മലയാളിസംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് തിരുവോണനാളില്‍ ഓണ്‍ലൈനായി ഒത്തുചേര്‍ന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഐശ്വര്യ സീതാറാമിന്റെ പ്രാത്ഥനയോടെ തുടങ്ങിയപരിപാടിയില്‍ പ്രസിഡന്റ് വിനോദ് ബാഹുലേയന്‍ സ്വാഗതമാശംസിച്ചു. മുഖ്യാതിഥി, പ്രമുഖവ്യവസായിയും സീസണ്‍ടു വെഞ്ചര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സാജന്‍പിള്ളയും ലതഹരിഹരനും ചേര്‍ന്ന് ഭദ്രദീപംകൊളുത്തി.
തുടര്‍ന്ന് ആഘോഷങ്ങളുടെ പ്രയോജകനായ റിയല്‍ എസ്‌റ്റേറ്റര്‍ മാത്യു തോമ സിനെ ഓം ഡയറക്ടര്‍ രവിവെള്ളത്തേരി പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു.
താലപ്പൊലി, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഓണപ്പാട്ടുകള്‍ തുടങ്ങിയപരിപാടികള്‍ നിരവധിപേരാണ് ഓണ്‍ലൈനായി ആസ്വദിച്ചത്. കേരളത്തിലെ ക്ഷേത്രകലകള്‍ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്ന ആ ലുവയിലെ ഭനേപഥ്യ’ മധുചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം.
രശ്മിനായരും ആതിര സുരേഷും ചേര്‍ന്നായിരുന്ന ുപരിപാടികള്‍ നിയന്ത്രിച്ചത്. സൂംവഴിയും യുട്യൂബ്വഴിയും തടസ്സമില്ലാതെ പരിപാടികള്‍ തത്സമയം പ്രേക്ഷകരിലെത്തിക്കുന്നതി നു വിനോദ് ബാഹുലേയന്റെയും ജയദീപ് മേനോന്റെയും നേതൃത്വത്തിലുള്ള സാങ്കേതികവിദഗ്ധരുടെ സേവനംസഹായിച്ചു. സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ നന്ദിപ്രകാശിപ്പിച്ചു.
പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സഹായിക്കുകയും പരിശ്രമിക്കുകയും ചെയ്ത എല്ലാവര്‍ക്കും വിനോദ് ബാഹുലേയന്‍, രവി വെള്ളത്തിരി, സുരേഷ് എഞ്ചൂര്‍ എന്നിവര്‍ നന്ദിപറഞ്ഞു.