ഷിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 2021-ലെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളായ ഓഗസ്റ്റ് 21-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഓഡിറ്റോറിയത്തില്‍ വച്ചു പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ നടത്തി.
മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് വിശിഷ്ടാതിഥിയായി യോഗം ഉദ്ഘാടനം ചെയ്തു. പൂക്കളത്തിന്റെ പ്രഭയില്‍ താലപ്പൊലികളോടും, വാദ്യഘോഷങ്ങളോടും കൂടി മാവേലി തമ്പുരാനെ വരവേറ്റു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം കുട്ടികള്‍ ഒരുക്കിയ നൃത്തനൃത്യങ്ങളും സംഗീതവും, ചെണ്ടമേളവും പരിപാടികളെ പ്രൗഢഗംഭീരമാക്കി.
മുന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, പീറ്റര്‍ കുളങ്ങര, സതീശ് നായര്‍, ജോണ്‍ പാട്ടപതി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വിജി എസ് നായര്‍, ട്രഷറര്‍ ബിനു കൈതക്കത്തൊട്ടിയില്‍, മറ്റു സംഘടനാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം നൂറുകണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ടു.
സെക്രട്ടറി ടാജു കണ്ടാരപ്പള്ളില്‍ യഥാക്രമം പരിപാടികള്‍ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും, ജോയിന്റ് സെക്രട്ടറി മഹേഷ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.