കുര്യാക്കോസ് തര്യന്‍
ഫോര്‍ണി(ഡാളസ്, ടെക്‌സാസ്) :കേരളൈറ്റ്‌സ് ഓഗസ്റ്റ് 28ാം തീയതി ശനിയാഴ്ച ബെന്നി ജോസഫിന്റെ ഭവനത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വൈകീട്ട് 6 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയെത്തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിച്ചു. കുരിയാക്കോസ് തരിയന്‍ ജാതിമതഭേദമെന്യേ മലയാളികള്‍ ആഘോഷിക്കുന്ന ദേശീയ ഉത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
ഈ മഹാമാരിക്കിടയിലും നമുക്ക് ആയുസ്സും ആരോഗ്യവും തന്ന് ഓണം ആഘോഷിക്കുവാന്‍ അവസരം തന്ന ജഗദീശ്വരനെ സ്തുതിക്കുകയും, കോവിഡിന് എതിരായി പോരാടുന്ന എല്ലാ ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിന് ഒരു ബിഗ് സലൂട്ട് അര്‍പ്പിക്കുകയും ചെയ്തു.

അഡ്വ.ബിജു കുറിയാക്കോസ് വല്ലാപ്പിള്ളില്‍ ഓണസന്ദേശം നല്‍കി. ഓണത്തിന്റെ ഉല്‍ഭവത്തെയും, പ്രാധാന്യത്തെയും കുറിച്ച് ബിജു വിശദമായി സംസാരിച്ചു. സാബു പോള്‍ സ്വയം രചിച്ച ഗാനവും, കവിതയും പാടി ഏവരുടേയും പ്രശംസ പിടിച്ച് പറ്റി. അതിന് ശേഷം വടംവലി, ലെമണ്‍ സ്പൂണ്‍ മത്സരങ്ങള്‍ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും വെവ്വേറെ നടത്തിയതിന് ശേഷം കസേരകളി, ബിംഗോ മത്സരങ്ങളും നടത്തി.
മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എല്ലാവര്‍ക്കും സമ്മാനം വിതരണം ചെയ്തു. അനു ജോസഫും, അനി ജോസഫും മത്സരങ്ങളുടെയും, സമ്മാന വിതരണങ്ങളുടെയും നേതൃത്വം വളരെ ഭംഗിയായി നിര്‍വഹിച്ചു. ജോസഫ് കന്നാടന്‍ വര്‍ക്കി ഈ ആഘോഷങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും, തന്റെ നേതൃത്വപാടവം ഒരിക്കല്‍കൂടി തെളിയിക്കുകയും ചെയ്തു. സജി സക്കറിയ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തു.
രാത്രി 11 മണിയോടുകൂടി ഈ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു മധുരസ്മരണയായി.
