Tuesday, April 29, 2025

HomeAmericaഫോമയുടെ സ്വന്തം വിവാഹം - ജോസഫ് ഔസോ, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്

ഫോമയുടെ സ്വന്തം വിവാഹം – ജോസഫ് ഔസോ, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്

spot_img
spot_img

2012 ഓഗസ്റ്റ് ഒന്നാം തീയതി ഫോമയുടെ കൺവെൻഷൻ്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും കാനഡയിലേക്ക് പുറപ്പെട്ട കാർണിവൽ ഗ്ലോറി കപ്പലിൽ വെച്ച് വാഹിതരായ ജോസഫ് ഔസോ സുജ ഔസോ ദമ്പതികൾ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. അവരുടെ വിവാഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അന്നത്തെ പ്രസിഡൻറ് ആയിരുന്ന ജോൺ ബേബി ഊരാളിലും ജനറൽ സെക്രട്ടറി ബിനോയ് തോമസും ട്രഷറർ ആയിരുന്ന ഷാജി എഡ്വാർഡും ആയിരുന്നു.

ഫോമയുടെ മുതിർന്ന നേതാക്കളായ ശശിധരൻ നായർ ജോൺ ടൈറ്റസ്, രാജു വര്ഗീസ് , ജോർജ് മാത്യു , ജോൺ സി വര്ഗീസ് , സജി എബ്രഹാം, ഡോക്ടർ ജേക്കബ് തോമസ് എന്നിവരെ കൂടാതെ പന്ത്രണ്ടോളം സിനിമാതാരങ്ങളും ഇവരുടെ വിവാഹ കർമ്മത്തിന് സാക്ഷികളായിരുന്നു. ഫോമയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആയ അനിയൻ ജോർജ് ആയിരുന്നു ജോസഫ് ഔസോയുടെ ബെസ്റ്റ് മാൻ.


ഹോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജോസഫ് ഔസോ ആദ്യ നാഷണൽ കമ്മിറ്റി അംഗവും 2010-2012 കാലയളവിൽ ട്രഷററും കൂടിയായിരുന്നു. ബൈലോ കമ്മിറ്റി ചെയർമാൻ ,അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ട്ടിച്ചിരുന്ന ജോസഫ് ഔസോ രാജു ചാമതിലിൻ്റെ കാലയളവിൽ ഫോമയുടെ ഹൗസിംഗ് പ്രോജക്ട് നാഷണൽ കോർഡിനേറ്ററായി ആയി പ്രവർത്തിക്കുകയും വൈപ്പിൻ, കടപ്ര, മലപ്പുറം എന്നി സ്ഥലങ്ങളിൽ നാല്പതോളം കുടുംബങ്ങൾ വീട് വെച്ച് നൽകുന്ന പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ , ബിജു തോണിക്കടവിൽ എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലും യുഎസിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്ന അദ്ദേഹം ആർ.സി.സി ചിൽഡ്രൻസ് ഓൺകോളജി വാർഡിനായി 10,000 ഡോളർ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആദ്ദേഹം ഫോമാ വെസ്റ്റേൺ റീജിയൻ്റെ നാഷണൽ കമ്മിറ്റി അംഗവും, സൂസൻ ഡാനിയൽ ക്യാൻസർ റിലീഫ് ഫണ്ടിന്റെ ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുന്നു.

അമേരിക്കൻ മലയാളികളുടെ കൺവെൻഷനുകളിൽ വെച്ച് ഇന്ന് വരെ നടന്നിട്ടുള്ള ഒരേയൊരു വിവാഹമാണ് ഔസോ -സുജ ദമ്പതികളുടേത് , അതിനാൽ തന്നെയാണ് ഇതൊരു ഫോമാ വിവാഹമാകുന്നതും. ഔസോച്ചായനെ സംബന്ധിച്ചിടത്തോളം ഫോമായിലുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം, ഫോമയെ അത്രത്തോളം സ്നേഹിക്കുന്ന ഔസോച്ചൻ ഫോമയുടെ അടുത്ത കാൻകൂൺ കൺവെൻഷന് വേണ്ടി പോകുവാനായി കാത്തിരിക്കുകയാണ് തന്റെ കുടുബാംഗങ്ങളെ നാലു വർഷത്തിന് ശേഷം വീണ്ടും ഒരുമിച്ചു കാണുവാൻ. അദ്ദേഹത്തിന് ഫോമാ കൺവെൻഷനുകൾ കുടുംബസംഗമം പോലെയാണ് .
ഔസോ – സുജ ദമ്പതികൾക്ക്‌ പത്താം വിവാഹ മംഗളാശംസകൾ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments