ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അമേരിക്കയിലെ ക്നാനായ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെറീനാ മുളയാനിക്കുന്നേല്‍ ചിക്കാഗോ (പ്രസിഡന്റ്), ഫിലിപ്പ് വേലുകിഴക്കേതില്‍ സാന്‍ ഹൊസെ (വൈസ് പ്രസിഡന്റ്), ജെയിംസ് കുന്നശ്ശേരി ചിക്കാഗോ (സെക്രട്ടറി), ജെസ്നി മറ്റംപറമ്പത്ത് മിയാമി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജൂഡ് ചേത്തലില്‍ ഹൂസ്റ്റണ്‍, ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്സി, മേഘന്‍ മംഗലത്തേട്ട് ഡിട്രോയിറ്റ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. സിജു മുടക്കോടില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്രാ, ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, ഓര്‍ഗനൈസര്‍ സുജ ഇത്തിത്തറ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.