Monday, December 5, 2022

HomeAmericaപന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ (ഓഗസ്റ്റ് 2) ഫലം അറിയാം

പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ (ഓഗസ്റ്റ് 2) ഫലം അറിയാം

spot_img
spot_img

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

അസാധാരണ വാക്സാമര്‍ത്ഥ്യം പ്രകടമാക്കും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസം നേരിടും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. ദേഷ്യം കാരണം വേണ്ടപ്പെട്ടവര്‍ പോലും ശത്രുക്കളാകും. കഠിന പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സാഹിത്യകാരന്മാരുടെ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ആഘോഷവേളകളില്‍ പങ്കെടുക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചിലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സം നേരിടും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഗൃഹപ്പണിയില്‍ പാകപ്പിഴകള്‍ കണ്ടെത്തും. വേണ്ടപ്പെട്ടവരുടെ വിവാഹ കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്പര്യം വര്‍ദ്ധിക്കും. അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും. അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. അപകീര്‍ത്തിക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. നൂതനവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ദ്ധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃദ്സഹായം കൊണ്ട് മനസ്സിന് ആശ്വാസം ഉണ്ടാകും. സന്താനഗുണം പ്രതീക്ഷിക്കാം. ബിസിനസ്സ കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, തൊഴില്‍ പരമായി പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. ദൂരയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. മക്കളുടെ ഭാവിയെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചുകൊണ്ടിരിക്കും. മുന്‍കോപം നിയന്ത്രിക്കുക, വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ അശ്രദ്ധരാകും. എല്ലാ കാര്യങ്ങള്‍ക്കും ചെറിയ തടസ്സം നേരിടും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments