Friday, March 29, 2024

HomeAmericaകേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ 25-മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ 25-മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍

spot_img
spot_img

ഷാജി രാമപുരം

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 5 വെള്ളി മുതൽ 7 ഞായർ വരെ സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് (14133 Dennis Lane, Farmers Branch, Tx 75234) വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു.

പ്രമുഖ ആത്മീയ പ്രഭാഷകനും, നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ഡോ.ജേക്കബ് അനീഷ് വർഗീസ് മുഖ്യ സന്ദേശം നൽകും. മുംബൈ മുള്ളുണ്ട് സെന്റ്.ജോർജ് ഓർത്തഡോക്സ് ഇടവക അസിസ്റ്റന്റ് വികാരി കൂടിയാണ്.

കൺവെൻഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ആഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവജനങ്ങൾക്കായി പ്രത്യേക യൂത്ത് സെമിനാർ ഉണ്ടായിരിക്കുന്നതാണെന്ന് ചുമതലക്കാർ അറിയിച്ചു.

1979 ൽ ഡാളസിൽ ആരംഭിച്ച കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ ഇന്ന് വിവിധ സഭകളിൽപ്പെട്ട ഏകദേശം 21 ഇടവകകൾ അംഗങ്ങളാണ്. ഡാളസിലെ പ്ലാനോയിൽ ഉള്ള സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ പ്രസിഡന്റും, അലക്സ് അലക്‌സാണ്ടർ ജനറൽ സെക്രട്ടറിയും, റവ.ജിജോ അബ്രഹാം വൈസ്.പ്രസിഡന്റും, ബിജോയ് ഉമ്മൻ ട്രസ്റ്റിയും, ജോൺ തോമസ് ക്വയർ കോഓർഡിനേറ്ററും, ലിതിൻ ജേക്കബ് യൂത്ത് കോഓർഡിനേറ്ററും ആയ 22 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ഡാളസിലെ കെഇസിഎഫിന് (KECF) ചുക്കാൻ പിടിക്കുന്നത്.

ഡാളസിലെ എല്ലാവിശ്വാസികളെയും വെള്ളി,ശനി, ഞായർ ( Aug 5,6,7) ദിവസങ്ങളിൽ നടത്തപ്പെടുന്ന സംയുക്ത കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments