Thursday, April 24, 2025

HomeAmericaനാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം; യു.എസിനെതിരെ ചൈനയുടെ പടപ്പുറപ്പാട്‌

നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം; യു.എസിനെതിരെ ചൈനയുടെ പടപ്പുറപ്പാട്‌

spot_img
spot_img

ഹോങ്കോംഗ്: അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ യുദ്ധ സന്നാഹം. തായ് വാന്‍ കടലിടുക്കിന് സമീപത്തേക്ക് ചൈനീസ് യുദ്ധവിമാനങ്ങള്‍ പുറപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ, വിമാന വാഹിനി കപ്പല്‍ ഉള്‍പ്പെടെ 4 യുദ്ധക്കപ്പലുകള്‍ തായ്വാന്റെ കിഴക്കന്‍ മേഖലയില്‍ വിന്യസിച്ച് അമേരിക്കയും നിലയുറപ്പിച്ചു.

ചൈനയുടെയും അമേരിക്കയുടെയും നീക്കം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. എന്നാല്‍ യുദ്ധക്കപ്പലുകള്‍ അയച്ച നടപടി പതിവ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ് എന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം.

തായ് വാന് കിഴക്ക് ഫിലിപ്പൈന്‍സ് കടലിലായിരുന്ന യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍ എന്ന വിമാനവാഹിനി കപ്പല്‍, തെക്കന്‍ ചൈന കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. യു എസ് എസ് ട്രിപ്പോളിയും മേഖലയില്‍ എത്തിയതായി അമേരിക്കന്‍ നാവിക സേന സ്ഥിരീകരിച്ചു. ഇന്നാണ് പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം. പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ചൈനീസ് ഭീഷണി അവഗണിച്ച് സന്ദര്‍ശനവുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. ചൈന ഉയര്‍ത്തുന്ന ഭീഷണി അവഗണിച്ച് സന്ദര്‍ശനവുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. ചൈന ഉയര്‍ത്തുന്ന ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് തായ്വാനും വ്യക്തമാക്കിയിട്ടുണ്ട്.

കടന്നുകയറ്റങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് തായ് വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ് വാനെ ഭീഷണിപ്പെടുത്താന്‍ മേഖലയില്‍ നിരന്തരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ചൈന, അടുത്തയിടെ തായ് വാനീസ് അതിര്‍ത്തിക്ക് സമീപം സേനാഭ്യാസങ്ങള്‍ നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments