ബീജിംഗ്: യു എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ് വാനില്‍ എത്തി. തായ്വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാന്‍സി പെലോസി തായ് വാനില്‍ എത്തിയത്. തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും ഇന്ന് പ്രധാനമാണ് നാന്‍സി പെലോസി പറഞ്ഞു.
നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് മേല്‍ യു.എസ് കടുന്ന് കയറിയാല്‍ യു.എസിന് മറുപടി ന്നല്‍കുമെന്നാണ് ചൈനയുടെ അറിയിപ്പ്.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ് വാനില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞു. തായ് വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തായ് വാനില്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ വിമാനം ചൈന ആക്രമിച്ചേക്കുമെന്ന് ചാരഏജന്‍സികളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശനത്തെ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ചൈന ഉറച്ച തീരുമാനം എടുക്കുമെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ അറിയിച്ചു. അതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കും അമേരിക്ക മാത്രമായിരിക്കും ഉത്തരവാദി എന്നും അദ്ദേഹം പറഞ്ഞു.