Tuesday, April 29, 2025

HomeAmericaസുധീർ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ പുസ്തകം "വിശേഷങ്ങൾ" പ്രകാശനം ചെയ്തു

സുധീർ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ പുസ്തകം “വിശേഷങ്ങൾ” പ്രകാശനം ചെയ്തു

spot_img
spot_img

പ്രിയമുള്ളവർക്കും, ബന്ധുമിത്രാദികൾക്കും, അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാൽമുഖേനയും എത്തിച്ചുകൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടിൽ “വിശേഷങ്ങൾ” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനകർമ്മം ആഗസ്റ്റ് ഒന്നിന് സ്വയം നിർവഹിച്ചു. പുസ്തകം സമർപ്പിച്ചിരിക്കുന്നത് പ്രിയ സഹോദരിമാർ രാഗിണി ജെ. തയ്യിലിനും ജയന്തി ആനന്ദിനുമാണ്. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തികൊണ്ടു പുസ്തകം ഇറങ്ങുന്നത് കാണാൻ കാത്തുനിൽക്കാതെ രാഗിണി ഇയ്യിടെ അകാലചരമടഞ്ഞു. പുസ്തകത്തിന്റെ പ്രഥമകോപ്പി ഏറ്റുവാങ്ങിയത് ഇളയ സഹോദരി ജയന്തിയാണ്.


പുസ്തകത്തെപ്പറ്റി: പ്രധാന വിശേഷങ്ങളുടെ, ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങളെക്കുറിച്ച് അറിവു പകരുന്ന രചന. താളുകൾ മറിക്കുമ്പോൾ നിങ്ങൾക്ക് കേൾക്കാം കണ്ണന്റെ ഓടക്കുഴൽ നാദം, ബൈബിൾ സുവിശേഷങ്ങൾ, വിഷുപ്പടക്കങ്ങളുടെ ഒച്ച, പഞ്ചാക്ഷരീമന്ത്രങ്ങൾ, പ്രണയസുധതുളുമ്പുന്ന അനുരാഗപുഷ്പങ്ങളുടെ രാഗശോണിമ, സ്നേഹത്തിന്റെ നൂലിഴകളുമായി വരുന്ന പെങ്ങൾക്കുട്ടികളുടെ ചിരിക്കിലുക്കം, പ്രകൃതി പ്രിയദർശിനിയായി നമ്മെ മോഹിപ്പിക്കുന്നത്, ഓണത്തിന്റെ കൈകൊട്ടിക്കളി അങ്ങനെ ആഘോഷങ്ങളുടെ ആത്മീയതയുടെ ഒരു വർണ്ണപ്രപഞ്ചം നിങ്ങൾക്കായി ഇതിൽ ഒരുക്കിയിരിക്കുന്നു.

കോപ്പികൾ വി.പി.പിയായും, ഗൂഗിൾ പേ ചെയതും (Google pay number (91) 8200503542) കരസ്ഥമാക്കാവുന്നതാണ്. പുസ്തകം ഇപ്പോൾ നാട്ടിൽ മാത്രം ലഭ്യമാണ്.

440 പുറങ്ങൾ. വില: 300 രൂപ

കൂടുതൽ വിവരങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments