Wednesday, April 23, 2025

HomeAmericaനടന്‍ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

spot_img
spot_img

പിറവം: നടന്‍ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയില്‍ പരേതനായ വി.ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

ലാലു അലക്‌സ്, പരേതയായ ലൗലി, ലൈല, റോയ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ (ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം). സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പിറവം ഹോളി കിങ്‌സ് കനാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.

പല അഭിമുഖങ്ങളിലും തന്റെ അമ്മയെക്കുറിച്ച് ലാലു അലക്‌സ് വാചാലന്‍ ആകാറുണ്ടായിരുന്നു. പ്രത്യേകിച്ച് നോയമ്പ് കാലത്തും മറ്റും എടുക്കുന്ന അഭിമുഖങ്ങളില്‍ അമ്മയെ കുറിച്ച് തന്നെ ആയിരുന്നു അദ്ദേഹം വാതോരാതെ സംസാരിച്ചിട്ടുള്ളത്.

നോയമ്പ് കാലത്ത് പള്ളിയില്‍ പോകണം എന്നുള്ളത് തന്റെ അമ്മയുടെ നിര്‍ബന്ധം ആയിരുന്നുവെന്നും എത്ര ഷൂട്ടിംഗ് തിരക്കിലാണെങ്കിലും നോമ്പെടുക്കാന്‍ മറക്കാറുണ്ടായിരുന്നില്ല എന്നും ലാലു അലക്‌സ് പറഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments