Tuesday, April 22, 2025

HomeAmericaചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റ് 2022 ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റ് 2022 ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍

spot_img
spot_img

സണ്ണി തോമസ്

ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് മെഗാ സ്പോര്‍ട്സ് മീറ്റ് (IPSF 2022) ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിന്‍ തലസ്ഥാന നഗരിയില്‍ വച്ച് നടക്കുന്നു. ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ് ഈ മെഗാ സ്പോര്‍ട്സ് മീറ്റിന് ആതിഥേയത്വമരുളുന്നത്.

ടെക്സാസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം കായികതാരങ്ങളും ആറായിരത്തിലധികം കായിക പ്രേമികളും പങ്കെടുക്കുന്ന ഈ മെഗാ ഷോ കോവിഡിനു ശേഷം അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ സ്പോര്‍ട്സ് മീറ്റ് ആയിരിക്കും. ഇതിന് നേതൃത്വം കൊടുക്കുന്ന വികാരി ഫാ.ആന്റോ ആലപ്പാട്ടും, ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്ജും ആണ്.

ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാ സ്പോണ്‍സര്‍ ജിബി പാറയ്ക്കല്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയും, പി.എസ്.ജി. ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും, സി.ഒ.യും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനുമാണ്.

കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഓസ്റ്റിനില്‍ എത്തി ഇവരെ അഭിനന്ദിക്കുകയും, ഈ കായികമേളയുടെ വന്‍വിജയത്തിനായി എല്ലാ ആശംസകളും നേരുകയും ചെയ്തു.

സണ്ണി തോമസ്
സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ച് ഓസ്റ്റിന്‍, ടെക്സാസ്-512-897-5296

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments