Tuesday, April 29, 2025

HomeAmericaമുത്തച്ഛന്‍-മുത്തശ്ശി ദിനം ഫിലാഡല്‍ഫിയ ക്‌നാനായ മിഷനില്‍ ആഘോഷിച്ചു

മുത്തച്ഛന്‍-മുത്തശ്ശി ദിനം ഫിലാഡല്‍ഫിയ ക്‌നാനായ മിഷനില്‍ ആഘോഷിച്ചു

spot_img
spot_img

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ്. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷനില്‍ മുത്തച്ഛന്‍-മുത്തശ്ശി ദിനം നന്മയുടെ ഉണര്‍ത്തുപാട്ടായി ആഘോഷിച്ചു. യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ അന്ന യോവാക്കിം ദമ്പതികളുടെ തിരുനാള്‍ ബന്ധപ്പെട്ട് തിരുസഭയില്‍ ആചരിച്ചു ഗ്രാന്‍ഡ് പേരന്റ്‌സ് ഡേയോട് അനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്.

ഗ്രാന്‍ഡ് പേരന്റ്‌സിനെ പ്രത്യേകം അനുസ്മരിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും പുഷ്പങ്ങള്‍ നല്‍കി പ്രത്യേകം ആദരിച്ചു. ഉന്നതങ്ങളിലേക്ക് ഉയരാന്‍ നാം ചവിട്ടിക്കയറിയ കോവണികള്‍ ആണ് ഓരോ മുത്തച്ഛനും മുത്തശ്ശിയുമെന്നും ആയതിനാല്‍ എന്നും ഉയര്‍ച്ചയ്ക്കായി അവരെ ചേര്‍ത്ത് പിടിക്കണമെന്നും സന്ദേശത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേര്‍ത്തലില്‍ ഓര്‍മ്മപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments