ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗ് “അമോറിസ് ലെറ്റീഷ” എന്ന പേരിൽ ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കുടുംബത്തിനാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. സെപ്റ്റംബർ 11ന് നടക്കുന്ന ആദ്യ ഘട്ടത്തിലെ വിജയികളാണ് ഫൈനലിൽ മത്സരിക്കുക. വിജയികൾക്ക് മേരിക്കുട്ടി മാന്തുരുത്തിൽ മെമ്മോറിയൽ ക്യാഷ് അവാർഡുകൾ നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിട്രർ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 28 ആയിരിക്കും