Wednesday, October 4, 2023

HomeAmericaഇന്ന് ഹിരോഷിമ ദിനം; മനസാക്ഷിയെ ഞെട്ടിച്ച ദുരന്ത ഓര്‍മ്മയ്ക്ക് 77 ആണ്ട്‌

ഇന്ന് ഹിരോഷിമ ദിനം; മനസാക്ഷിയെ ഞെട്ടിച്ച ദുരന്ത ഓര്‍മ്മയ്ക്ക് 77 ആണ്ട്‌

spot_img
spot_img

ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം കൂടി. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. ‘ലിറ്റില്‍ ബോയ്’ എന്നായിരുന്നു ആ ബോംബിന്റെ പേര്.

1941 ഡിസംബര്‍ 7ന് ഹവായ് ദ്വീപിലെ അമേരിക്കന്‍ നാവിക കേന്ദ്രമായ പോള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കന്‍ കപ്പലായ യു.എസ്.എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇത് കാരണമായി.

ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാര്‍ദ്ധംകൊണ്ട് ‘ലിറ്റില്‍ ബോയ്’ ചുട്ടു ചാമ്പലാക്കി. 1939 സെപ്റ്റംബര്‍ 1. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടി.എന്‍.ടി. സ്ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. ജനറല്‍ പോള്‍ടിബ്റ്റ്സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്.

സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.

മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.

മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു. അറ െ

ആഗസ്റ്റ് 9-രാവിലെ 10: 55 ഹിരോഷിമയില്‍ ബോംബ് വീണിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനില്‍ പ്ലൂട്ടോണിയം ബോംബ് പരീക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 22 കിലോ ടി.എന്‍.ടി. സ്ഫോടക ശേഷിയുള്ള ‘തടിച്ച മനുഷ്യന്‍’ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബുമായി ബി-29 യുദ്ധവിമാനം കുതിച്ചു പൊങ്ങി. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ലക്ഷ്യം.

വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്റെ വിമാനവേധ തോക്കുകള്‍ ഗര്‍ജി ക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു.

കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി. രാവിലെ 10.55ന് നാഗസാക്കിയില്‍ ബോംബ് പതിച്ചു. നാലരമൈല്‍ ചുറ്റുമുള്ള സര്‍വ്വതും തകര്‍ന്നു. സെപ്റ്റംബര്‍ രണ്ടാംതീയതി ജപ്പാന്‍ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു.

അതേസമയം ‘ഹിരോഷിമ – നാഗസാക്കി’ ആക്രമണത്തില്‍ അകപ്പെട്ട 136,700 പേര്‍ ഇന്നും ജീവനോടെയുണ്ടെന്ന് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇവര്‍ അറിയപ്പെടുന്നത് ഹിബാക്കുഷകള്‍ എന്നാണ്. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങള്‍ അതിജീവിച്ച ഒരാളുടെ ശരാശരി പ്രായം 83 വയസിന് മുകളില്‍ വരും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments