Saturday, April 20, 2024

HomeAmericaകൈരളി യുഎസ്എ യുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു

കൈരളി യുഎസ്എ യുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു

spot_img
spot_img

ഇന്ത്യാനപോലീസ് : പ്രവാസ ജീവിതത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നിലനിര്‍ത്തി, കലകളെയും കലാകാരന്മാര്ക്കും
ഉത്തേജനം നല്‍കി അമേരിക്കയിലെ കൈരളി ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നൽകുന്ന പരിപാടികളുമായി ഇന്ത്യാന ബ്യൂറോ സജീവമാകുന്നു .. ഇന്ത്യാനയിലെ കാര്മലിലുള്ള നാട്യാലയ സ്കൂൾ ഓഫ് ആർട്സ് ചുമതല വഹിക്കുന്ന അമേരിക്കയിലെ നിരവധി വേദികളിൽ നിർത്തം അവതരിപ്പിച്ച കലാകാരി കൂടിയ വൃന്ദ സുനിലിൽ ഇന്ത്യാന സ്റ്റേറ്റ് ഗവണ്മെന്റ്ൽ ഐ ടി പ്രൊജക്റ്റ് മാനേജർകൂടിയാണ് ..വൃന്ദയുടെ നേതൃത്വത്തിൽ ഇന്ത്യനയിലെ നിന്ന് കൈരളിടിവിയിൽ “പോസിറ്റീവ് വൈബ്‌സ് ” എന്ന പ്രോഗ്രാം ഞങ്ങൾ ഉടൻ ആരഭിക്കുന്നു .

കൈരളിയൂസ് ന്യൂസിന്റെ ഭാഗമായി ഇന്ത്യാന മലയാളികളുടെ കല സാംസകാരിക ജീവിതത്തിന്റെ ഒരു നേർരേഖ ചിത്രമായിരിക്കും പോസിറ്റിവ് വൈബ്‌സ് ലൂടെ നിങ്ങൾക്കു സമർപ്പിക്കുന്നത് …ഇന്ത്യാനയുടെ സാംസ്‌കാരിക ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഷൈന വിബിൻ , ബിന്ദു നായർ, ലക്ഷ്മി നടരാജൻ എന്നിവർ ഇന്ത്യാന ബ്യൂറോയിൽ വൃന്ദക്കൊപ്പം പ്രവർത്തിക്കുന്നു …

മലയാളത്തിന്റെ ദൃശ്യജാലകം തുറന്നിട്ട്, 22 വര്‍ഷങ്ങള്‍. ഒരു ചാനലിലൂടെ ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി ആദ്യത്തെ മലയാളം ചാനല്‍ കൈരളി…. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ സാമൂഹ്യ ബാധ്യതകള്‍ക്ക് കൈരളി വിട്ടുവീഴ്ച ചെയ്തില്ല. മലയാളത്തിന്റെ ചരിത്രവും സംസ്‌ക്കാരങ്ങളും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിച്ച ദൃശ്യാനുഭവമായിരുന്നു കൈരളിയുടെ കൈമുതല്‍.

പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി പ്രോഗ്രാമുകൾ അമേരിക്കയിൽ ഞങ്ങൾ പ്രേക്ഷകർക്കായി നൽകി കൈരളി യുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 18
വര്‍ഷങ്ങള്‍ പിന്നിട്ടു.

പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി യൂസ് ന്യൂസ് 1000 എപ്പിസോഡുകൾ പിന്നിടുന്നു അമേരിക്കൻ ഫോക്കസ് പ്രോഗ്രാമിൽ ഓര്മസ്പർശം ജൈത്രയാത്ര തുടരുന്നു അമേരിക്കയിലെ വിവിധ സ്റ്റേകളിലെ ഗായകരെ പ്രോത്സാഹിപ്പിച്ചു കാനഡയിൽ 35 എപ്പിസോഡ് പിന്നിട്ടു .. കേരളത്തിന്റെ അഭിമാനമായ ഭാരത് മമ്മൂട്ടി ചെയർമാനും കേരളത്തിലെ മികച്ച മാധ്യ്മ പ്രവർത്തകനും രാജ്യസഭാ മെമ്പറുമായി ഡോക്ടർ ജോണ്‍ബ്രിട്ടാസ് എം ഡി ആയിട്ടുള്ള മലയാളം കമ്മ്യൂണിക്കേഷന്റെ ഭാഗമായ കൈരളിടിവി അഭിമാനകരമായ നേട്ടങ്ങളാണ് മലയാളി സമൂഹത്തിനു നൽകിയിട്ടുള്ളത് .

അമേരിക്കയിലെ അതിന്റെ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുന്ന ജോസ് കാടാപുറം ജോസഫ് പ്ലാക്കാട്ട് , ശിവൻ മുഹമ്മ വിവിധ പ്രോഗാമുകൾ ഒരുക്കി ബ്യൂറോകളെ കോർഡിനെറ്റ് ചെയ്യുന്നു …കൂടുതൽ വിവരങ്ങൾക്ക് വൃന്ദ 317 221 9583 ജോസ് കാടാപുറം 914 954 9586 ജോസഫ് പ്ലാക്കാട്ട് 972 839 9080

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments