Friday, April 19, 2024

HomeAmericaന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ) പിക്‌നിക്ക് അതി ഗംഭീരമായി നടത്തി

ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ) പിക്‌നിക്ക് അതി ഗംഭീരമായി നടത്തി

spot_img
spot_img

ന്യൂ യോര്‍ക്ക്: ന്യൂ യോര്‍ക്ക് മലയാളി അസോസിയേഷന്റെ (നൈമാ) വാര്‍ഷിക ഫാമിലി പിക്‌നിക് ജൂണ്‍ 18 ന് ശനിയാഴ്ച ഹെംപ്സ്റ്റഡ് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ചു അതി ഗംഭീരമായി നടത്തപ്പെട്ടു.

രാവിലെ11 നു ആരംഭിച്ച പിക്‌നിക്ക് പ്രസിഡന്റ് ലാജി തോമസിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് സാം തോമസ്, സെക്രട്ടറി സിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പിക്‌നിക് കോര്‍ഡിനേറ്റര്‍മാരായ ബിബിന്‍ മാത്യു, ബിനു മാത്യു സബ് കോര്‍ഡിനേറ്റര്‍മാരായ രാജേഷ് പുഷ്പരാജന്‍, സജു തോമസ്, മാത്യുക്കുട്ടി ഈശോ പിക്‌നിക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്കുക ഉണ്ടായി. നൂറിലധികം ആള്‍ക്കാര്‍ പങ്കെടുത്ത പിക്‌നിക്കില്‍ വിവിധ ഇനം ആഹാര വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാക്കി. വടം വലി ഉള്‍പ്പെടെ വിവിധ ഇനം കായിക മത്സരകളില്‍ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു.

കമ്മിറ്റി മെംബര്‍ ആയ മാത്യു വര്ഗീസ് (അനി) കൊണ്ടുവന്ന വാഴ ചെടിയും, പച്ചക്കറികളും ലേലം ചെയ്തതിലൂടെ അഞ്ഞൂറ് ഡോളര്‍ സമാഹരിക്കുകയും ചെയ്തു. പിക്‌നിക്കില്‍ പങ്കെടുത്ത ഏവര്‍ക്കും ആനന്ദം നിറഞ്ഞ ഒരു ദിവസമാണ് സംഘാടകര്‍ ഒരുക്കിയത്. പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും നൈമയുടെ പേരില്‍ വൈസ് പ്രസിഡന്റ് സാം തോമസ് നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments