Saturday, April 19, 2025

HomeAmericaയുഎസ് മറൈൻ കോർപ്‌സ് ജനറലായി പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ-മൈക്കൽ ലാംഗ്ലി

യുഎസ് മറൈൻ കോർപ്‌സ് ജനറലായി പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ-മൈക്കൽ ലാംഗ്ലി

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ.ലാഗ്ലിക്ക് നാലു നക്ഷത്രപദവി നല്‍കി.

വാഷിംഗ്ടണ്‍ ഡി.സി. മറീന്‍ ബാരക്കില്‍ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലുനക്ഷത്രചിഹ്നങ്ങള്‍ ചേര്‍ത്തതോടെ, അമേരിക്കന്‍ മറീന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഈ ചടങ്ങുനടക്കുന്നതുവരെ വെളുത്ത വര്‍ഗ്ഗക്കാരനല്ലാത്ത ആരേയും ഫോള്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല.

യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്കന്‍ കമാണ്ടിന്റെ ചുമതലാണ് 60 വയസ്സുകാരനായ ജനറല്‍ മൈക്കിളിന് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ മിലിട്ടറിയുടെ ചുമതല ആഗസ്റ്റ് 8 മുതല്‍ ജനറല്‍ മൈക്കിള്‍ ഏറ്റെടുക്കും.

1941 വരെ മറീന്‍ കോര്‍പസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വര്‍ഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ മൂസ് വെല്‍റ്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചു കറുത്തവര്‍ഗ്ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയത്.

ഫോര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലാഗ്‌ളി ലൂസിയാന ഷ്രീവ് പോര്‍ട്ടിലാണ് ജനിച്ചത്. ആര്‍ലിംഗ്ടണ്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിനു ശേഷം 1985ലാണ് മറീന്‍ കോര്‍പ്‌സില്‍ അംഗമായി ചേരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments