Tuesday, April 22, 2025

HomeAmericaസ്വാമി ചിദാനന്ദപുരി മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കും

സ്വാമി ചിദാനന്ദപുരി മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കും

spot_img
spot_img

കേരളത്തിലെ സമകാലിക സന്യാസ വര്യൻന്മാരിൽ സമാദരണീയനായ ,സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ ആഴവും പരപ്പും ഒട്ടും ചോരാതെ വിശ്വാസികളിലേക്ക് വളരെ ലളിതമായി തന്റെ സ്വതസിദ്ധമായ വാഗ്ധോരണിയിലൂടെ സന്നിവേശിപ്പിക്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി 2023 ജൂലൈയില്‍ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കുന്നു .

മന്ത്ര ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനൻ എന്നിവർ കൊളത്തൂർ ആശ്രമത്തിലെത്തി അദ്ദേഹത്തെ ക്ഷണിച്ചു . ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.

മഹത്വത്തിലേക്കുള്ള മനുഷ്യ മനസിന്റെ അന്വേഷണം പുതിയ തലങ്ങളില്‍ നടക്കുമ്പോഴും പ്രസക്തി ഒട്ടും ചോരാതെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ഹൈന്ദവ ദര്‍ശനങ്ങളി ലേക്ക് ലോകം ഉറ്റു നോക്കുന്നു എന്ന തിരിച്ചറിവ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ചിദാനന്ദ പുരി സ്വാമികളെ ശ്രദ്ധേയനാക്കുന്നു .ആദി ശങ്കരന്റെ നാട്ടില്‍ ജനിച്ചുസമ്പൂര്‍ണ സാത്വികമായ ജീവിതം നയിക്കുന്ന സ്വാമിജി ആധുനിക കാലഘട്ടത്തില്‍ ഹൈന്ദവ കേരളത്തിന്‌ ലഭിച്ച ജ്ഞാനസൂര്യന്‍ എന്ന നിലയില്‍ അനുഗ്രഹീതനായ സന്യാസ വ്യക്തിത്വം ആയി കണക്കാക്കപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments