ഷാജീ രാമപുരം
ന്യൂയോര്‍ക്ക്: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ അഡൈ്വസറി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ചെറിയാനെ എക്ക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്ക ഡയക്ടര്‍ ബോര്‍ഡ് അനുമോദിച്ചു.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്ക്യൂമെനിക്കല്‍ ദര്‍ശനവേദിയുടെ ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ജോര്‍ജ് ചെറിയാന്‍ ഇന്റര്‍നാഷണല്‍ പബ്ലിക് പോളിസി റിസേര്‍ച്ചിനും കണ്‍സ്യുമര്‍ അഡ്വക്കസിക്കും നേതൃത്വം കൊടുക്കുന്ന കട്ട്‌സിന്റെ ഡയറക്ടര്‍ ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂര്‍ എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ മുന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.
റാഡാ കര്‍പത്കിന്‍ ഇന്റര്‍നാഷണല്‍ കണ്‍സ്യുമര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും കണ്‍സ്യുമര്‍ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റര്‍നാഷണല്‍ മാസികളിലും മാധ്യമങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ലണ്ടനില്‍ വെച്ച് നടന്ന കൗണ്‍സില്‍ ഓഫ് കണ്‍സ്യുമേഴ്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു.
നിരവധി രാജ്യന്തര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ജോര്‍ജ് ചെറിയാന്‍ എക്ക്യൂമെനിക്കല്‍ ദര്‍ശനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ധീരമായ നേതൃത്വമാണ് നല്‍കുന്നത്. പത്തനംതിട്ട അയിരൂര്‍ ചെറുകര തെക്കേമുറിയില്‍ കുടുംബാംഗമാണ്. ഭാര്യ റെയ്ച്ചല്‍ ജയ്പൂരില്‍ അധ്യാപികയാണ്.