ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ‘ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8.30 യ്ക്ക് (ന്യൂയോര്‍ക്ക് സമയം) (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 6 മണി) ഓണ്‍ലൈന്‍ (സൂം) പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ എഐസിസി, കെപിസിസി, ഒഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി.ബല്‍റാം, ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
എല്ലാ ദേശസ്‌നേഹികളെയും ഈ പ്രത്യക പരിപാടിയിലേക്ക് സഹര്‍ഷം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം ഐഡി : 892 4683 1899
പാസ്സ്വേര്‍ഡ്: 1947
സമയം:
5.30 pm (PST)
7.30 pm (CST), 8.30 (EST),
16 Tuesday, 6am (IST)
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിംസ് കൂടല്‍ (ചെയര്‍മാന്‍)-346 456 2225
ബേബി മണക്കുന്നേല്‍ (പ്രസിഡണ്ട്)-713 291 9721
ജീമോന്‍ റാന്നി (ജനറല്‍ സെക്രട്ടറി)-407 718 4805
സന്തോഷ് എബ്രഹാം (ട്രഷറര്‍)-215 605 6914
റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍ (മീഡിയ കോര്‍ഡിനേറ്റര്‍)