ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ എസ്.ബി,അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും കോളേജിനോട് ആഭിമുഖ്യമുള്ളവരേയും അഭ്യുദയകാംക്ഷികളേയും ഉൾപ്പെടുത്തിയുള്ള സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍17-നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.00 വരെ സ്‌കോക്കിയിലുള്ള ഗ്രോസ് പോയിന്റ് പാര്‍ക്കില്‍ (Groos Point Park,9100 Gross Point Road, Skokie,IL-60077) നടക്കും.
വൈവിധ്യമാര്‍ന്ന കായിക- ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിൽ ക്രമീകരിക്കും.
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിന്റെ പ്രയോജനം കുടുംബസമേതമുള്ള
സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും കാര്യദര്‍ശികളായ ഭാരവാഹികളും ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ പിക്‌നിക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.
വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാൻസിസ്(പ്രസിഡന്റ്) : 847-219-4897, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്) : 847-373-9941, തോമസ് ഡിക്രൂസ്(സെക്രട്ടറി) : 224-305-3789