Tuesday, April 22, 2025

HomeAmericaകനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്‌

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്‌

spot_img
spot_img

ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 20 നു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു നടക്കുന്നു .

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിലാഴ്ത്തിയിരിക്കയാണെന്ന് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി.

പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ വിലയിരുത്തി

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി സമാജം ഏര്‍പ്പെടുത്തുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ജനറല്‍ സെക്രട്ടറിയും രജിസ്ട്രേഷന്‍ കോര്‍ഡിനേറ്ററുമായ ബിനു ജോഷ്വാ അറിയിച്ചു.

മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു .

മനോജ് കരാത്തയാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍. ഈ വര്‍ഷത്തെ വള്ളംകളിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരിഅറിയിച്ചു.

കായലില്‍ വള്ളംകളി നടക്കുമ്പോള്‍ കരയാകെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി എന്‍റര്‍ടയിന്‍മെന്‍റ് കണ്‍വീനര്‍ സണ്ണി കുന്നംപള്ളി അറിയിച്ചു.
www.malayaleeassociation.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments