മാത്യുക്കുട്ടി ഈശോ
സാന്‍ഫ്രാന്‍സിസ്‌കോ: മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക – ങഅചഇഅ) ‘ഫോമാ ഫാമിലി ടീമിന്’ പിന്തുണ പ്രഖ്യാപിച്ച് ആശംസകള്‍ അര്‍പ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ മങ്ക പ്രസിഡന്റ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു.
ഫോമാ പ്രസിഡന്റ് സ്ഥാനാര്‍തഥി ജെയിംസ് ഇല്ലിക്കല്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി എന്നിവരെ വിജയാശംസകള്‍ അറിയിച്ചും ‘ഫാമിലി ടീം’ അംഗങ്ങളുടെ ഇലക്ഷനില്‍ എല്ലാവിധ പിന്തുണകള്‍ അറിയിച്ചും മങ്ക സെക്രട്ടറി ടോം ചാര്‍ളി, ട്രഷറര്‍ ജാക്‌സണ്‍ പൂയപ്പാടം, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് എന്നിവര്‍ സംസാരിച്ചു.
2022 – 24 വര്‍ഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന ‘ഫോമാ ഫാമിലി ടീം’ അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സിജില്‍ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ‘ഫാമിലി ടീം’ അംഗങ്ങളായ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍, ട്രെഷറര്‍ സ്ഥാനാര്‍ഥി ജോഫ്റിന്‍ ജോസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു ചാക്കോ, ജോയിന്റ് ട്രെഷറര്‍ സ്ഥാനാര്‍ഥി ബബ്ലൂ ചാക്കോ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി സദസ്സിനു പരിചയപ്പെടുത്തി.
പൂര്‍ണ പിന്തുണയോടെയും നിറഞ്ഞ ഹര്‍ഷാരവത്തോടെയും യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സ്ഥാനാര്‍ഥികളെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍ ‘ഫാമിലി ടീം’ ഫോമായില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും പ്രൊജെക്ടുകളെപ്പറ്റിയും അടുത്ത രണ്ടു വര്‍ഷം ഫോമായേ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സിനു മുന്‍പില്‍ അവതരിപ്പിച്ചു.
ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ മുന്‍ വൈസ് പ്രസിഡന്റുമാരായ പോള്‍ ജോണ്‍, ടോജോ തോമസ്, മങ്ക മുന്‍ പ്രസിഡന്റ് സാജന്‍ മൂലേപ്ലാക്കല്‍ അംഗങ്ങളായ ഡാനിഷ് തോമസ്, റീനു ചെറിയാന്‍, ബിനു ബാലകൃഷ്ണന്‍, മെല്‍വിന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.