ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
വേദിയിലിരുന്ന റുഷ്ദിക്ക് നേരെ അക്രമി പാഞ്ഞടുത്തുവെന്നും അദ്ദേഹത്തെ ഇടിക്കുകയും കുത്തുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ റുഷ്ദി വേദിയില്‍ വീഴുകയായിരുന്നു.
ആക്രമിച്ചയാളെ പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്