Tuesday, April 22, 2025

HomeAmericaഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്‌സിനെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്‌സിനെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: അംഗവൈക്യല്യവും, ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കല്‍ സ്റ്റാഫിനെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു.

2019 ലായിരുന്നു സംഭവം. വെസ്റ്റ് ഡാളസ് ഇന്റര്‍ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു ആഗസ്റ്റ് 2ന് ഈ അക്രമം അരങ്ങേറിയത്.


റോഡരുകില്‍ കുറ്റിക്കാട്ടില്‍ തീപടരുന്നത് അറിഞ്ഞതിനെ തുടര്‍ന്നാണ് ബ്രാണ്ട് അലന്‍ കോക്‌സ്(46) ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയത്. ആ സമയത്തു അവിടെയുണ്ടായിരുന്ന നിരായുധനും, അംഗവൈകല്യവും ഉള്ള കെയ്ല്‍വെസുമായി തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് പാരാമെഡിക്കല്‍ സ്റ്റാഫായ ബ്രാണ്ട് ഒമ്പതു പ്രാവശ്യമെങ്കിലും വെസ്സിനെ പുറം കാലിനിട്ട് തൊഴിക്കുകയോ, ചവിട്ടുകയോ ചെയ്തതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഈ സംഭവത്തില്‍ ഇടത്തേകണ്ണിനും, പല്ലിനും, സൈനസിനും കാര്യമായ ക്ഷതം സംഭവിക്കുകയും, മുഖത്തിന്റെ വലതുവശം ഭാഗീകമായി ചലനരഹിതമാകുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയം പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിനുശേഷം ബ്രാണ്ടിനെ ഒക്ടോബറില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ്സ് ചാര്‍ജ്ജ് ചെയ്യണമെന്ന് ഡാളസ് പോലീസ് തീരുമാനിക്കുകയായിരുന്നു.

സമീപത്തു കത്തികൊണ്ടിരുന്ന തീയില്‍ നിന്നും ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും, സ്വയരക്ഷാര്‍്തഥമാണ് വെസ്സിനെ ആക്രമിച്ചതെന്നും ബ്രാണ്ട് പറഞ്ഞു. ഇതിനെതിരെ വെസ്സിന്റെ അറ്റോര്‍ണി നല്‍കിയ പരാതിയിലാണ് ജൂറി ഇപ്പോള്‍ തീരുമാനമെടുത്തത്. ജൂറിയുടെ തീരുമാനം നിരാശാ ജനകമാണെന്നു വെസ്സിന്റെ അറ്റോര്‍ണി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments