Saturday, April 19, 2025

HomeAmericaഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ സില്‍വര്‍ ജൂബിലി സമുചിതമായി ആഘോഷിച്ചു

ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ സില്‍വര്‍ ജൂബിലി സമുചിതമായി ആഘോഷിച്ചു

spot_img
spot_img

സുരേഷ് നായര്‍

ഫിലാഡല്‍ഫിയ: സ്വപ്ന നഗരിയായ ഫിലാഡല്‍ഫിയയിലെ പ്രമുഖ കലാ-സാംസ്‌കാരിക- ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ ജൂബിലി) അതിഗംഭീരമായി ആഘോഷിച്ചു. 2022 ജൂലൈ 30-ന് വൈകിട്ട് 5.30-ന് ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ (Chritos Marthoma Church, 9999 GantryRd, Philadelphia) കമനീയമായ ഓഡിറ്റോറിയത്തില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. എം.കെ. കുര്യാക്കോസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പ്രസിഡന്റ് റെജി ചെറുകത്തറ അധ്യക്ഷനായിരുന്നു. ഫ്രണ്ട്‌സ് ഓഫ് റാന്നി ചാരിറ്റി പ്രവര്‍ത്തനത്തെ വാനോളം പുകഴ്ത്തി റവ.ഫാ കുര്യാക്കോസ് അച്ചന്‍ സംസാരിച്ചു. ജൂബിലി സമ്മേളനത്തില്‍ ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ.ഫാ. പി.എസ് ജാക്‌സണ്‍ ആശംസകള്‍ അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ നാട്ടിലേയും ഫിലഡല്‍ഫിയയിലേയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ച് സംസാരിച്ചു.

യോഗത്തില്‍ സംഘടനയുടെ മുതിര്‍ന്ന അംഗങ്ങളേയും, മുന്‍ പ്രസിഡന്റുമാരേയും ആദരിച്ചു. അന്തരിച്ച ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ മുന്‍ രക്ഷാധികാരി മാത്യു തോമസിന്റെ സഹധര്‍മ്മിണി ഏലിയാമ്മ മാത്യു, ഫൗണ്ടിംഗ് മെമ്പറായ അലക്‌സ് തോമസ്, ഇപ്പോഴത്തെ രക്ഷാധികാരി ജോണ്‍ ജോര്‍ജ്, സ്ഥാപകാംഗങ്ങളായ ബിനോജ് റാന്നി, എബി ഒടുക്കണ്ടത്തില്‍, സുമോദ് നെല്ലിക്കാല, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് മാത്യു, സുനില്‍ ലാമണ്ണില്‍, സുരേഷ് നായര്‍, മനോജ് ലാമണ്ണില്‍ എന്നിവരെ പൊന്നാട അണിയിച്ച് ഫാ. എം.കെ. കുര്യാക്കോസ് ആദരിച്ചു.

യോഗത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, പമ്പ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍, മാപ്പ് റപ്രസന്റേറ്റീവ് ഷാലു പുന്നൂസ്, കോട്ടയം അസോസിയേഷന്‍ പ്രതിനിധി കുര്യന്‍ രാജന്‍, തിരുവല്ല അസോസിയേഷന്‍ പ്രതിനിധി ഫിലിപ്പോസ് ചെറിയാന്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂജേഴ്‌സി പ്രതിനിധി സജി ഫിലിപ്പ്, ഇന്ത്യന്‍ പ്രസ്‌ക്ലബ് പ്രതിനിധി വിന്‍സെന്റ് ഇമ്മാനുവേല്‍, ഫൗണ്ടിംഗ് മെമ്പര്‍ അലക്‌സ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍ സ്വാഗതവും ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. യോഗാനന്തരം സുനില്‍ ലാമണ്ണില്‍ (ട്രഷറര്‍) കൃതജ്ഞത പറഞ്ഞു. ആഘോഷത്തില്‍ അമേരിക്കന്‍ ദേശീയ ഗാനവും, ഇന്ത്യന്‍ ദേശീയ ഗാനവും വേദ ശബരി (ന്യൂയോര്‍ക്ക്) ആലപിച്ചു.

സാംസ്‌കാരിക സമ്മേളനത്തിനുശേഷം കലാപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. സംഗീതമഴ ‘സംഗീതത്തിലൂടെ’ എന്ന പ്രത്യേക പരിപാടിയുമായി ശബരീനാഥും (ന്യൂയോര്‍ക്ക്), കാര്‍ത്തിക ഷാജിയും (വാഷിംഗ്ടണ്‍) സംയുക്തമായി അണിനിരന്നു. കൂടാതെ വേദ ശബരിയും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത മഴ അതിന്റെ പാരമ്യത്തിലെത്തി.

ഫിലഡല്‍ഫിയയിലെ അനുഗ്രഹീത കലാകാരന്‍ അനിയന്‍കുഞ്ഞിന്റെ ഓട്ടംതുള്ളല്‍ കാണികളെ ഇളക്കിമറിച്ചു. സംഗീത സാന്ദ്രമായ കലാപരിപാടികള്‍ രാത്രി വൈകിയാണ് പര്യവസാനിച്ചത്. വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. ജനബാഹുല്യംകൊണ്ടും, കലാപരിപാടികളുടെ മേന്മകൊണ്ടും ജൂബിലി ആഘോഷം കെങ്കേമമായി.

വാര്‍ത്ത അയച്ചത്: സുരേഷ് നായര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments