Sunday, April 2, 2023

HomeAmericaഫൊക്കാന ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഫൊക്കാന ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

spot_img
spot_img

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഗസ്റ്റ് മാസം പതിനാലാം തീയതി വൈകീട്ട് 8.00PM മുതല്‍ 9.30 PMവരെ സൂം ഫ്‌ളാറ്റ് ഫോമിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു.

എറണാകുളം റൂറല്‍ അഡീഷ്ണല്‍ എ.പി.ജിജിമോന്‍ മാത്യൂ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ‘ ആസാദി ക അമൃത് മഹോത്സവ് ‘ എന്ന പേരില്‍ വളരെ ആര്‍ഭാടത്തോടെയാണ് ഇന്ത്യന്‍ ജനത ഈ വര്‍ഷം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും, കൂടാതെ അമേരിക്കയില്‍ ഇരുന്നും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ അഭിനന്ദിക്കുന്നതായി അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കേയാര്‍ക്കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, സാഹിത്യകാരനും കേരള ഡിബേറ്റ് ഫോറം ചെയര്‍മാനുമായ എ.സി.ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്‍ക്കെ, വിമന്‍സ് ഫോറം ചെയര്‍ ഷീല ചെറു, മുന്‍ പ്രസിഡന്റ് സുധ കര്‍ത്ത, അസോസിയേറ്റ് ട്രഷറാര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍മാരായ ഷാജി സാമുവേല്‍, ബേബിച്ചന്‍ ചാലില്‍, ക്രിസ് തോമ്പില്‍, ബിനു പോള്‍, റീജിനല്‍ വൈസ് പ്രസിഡന്റുമാരായ ഷൈജു എബ്രഹാം, റെജി വര്‍ഗീസ്, റീജിണല്‍ ട്രഷറാര്‍ ഡേവിഡ് കുര്യന്‍ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറാര്‍ എബ്രഹാം കളത്തില്‍ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. നാഷ്ണല്‍ കമ്മറ്റി മെമ്പറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സരൂപ അനില്‍ യോഗത്തിന്റെ എം.സി. ആയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments