Tuesday, April 22, 2025

HomeAmericaപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ സ്വീകരണം

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ സ്വീകരണം

spot_img
spot_img

ഹൂസ്റ്റണ്‍ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ രാജകിയ വരവേല്‍പ്പ്‌നല്‍കുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അമേരിക്ക സന്ദര്‍ശിക്കുന്നത്.

സെപ്റ്റംബര്‍ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വൈദീകരും, വിശ്വാസികളും ചേര്‍ന്നു ഊഷ്മളമായ സ്വീകരണം നല്‍കും.

തുടര്‍ന്ന് ഹൂസ്റ്റണ്‍ ബീസ്ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീണ്ട്രല്‍ ദേവാലയത്തില്‍ സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തില്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിക്കും.

പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോര്‍ജ്ജ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഫാ. പി എം ചെറിയാന്‍, ഫാ.മാത്തുക്കുട്ടി വര്‍ഗീസ്, ഫാ.ജേക്ക് കുര്യന്‍,ഫാ.ബിജോയ് സഖറിയ, ഫാ സന്തോഷ് വര്‍ഗീസ്, ഫാ.രാജേഷ് കെ ജോണ്‍, ഫാ.ക്രിസ്റ്റഫര്‍ മാത്യു, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, .മനോജ് മാത്യു, .മാത്യു മുണ്ടക്കല്‍, തോമസ് പൂവത്തൂര്‍, നൈനാന്‍ വീട്ടിനാല്‍, എല്‍ദോ പീറ്റര്‍, തോമസ് ഐപ്പ്, ഷാജി പുളിമൂട്ടില്‍, ഷെറി തോമസ്, ീചാര്‍ളി പടനിലം, രാജേഷ് സ്‌കറിയ, ഷൈജു, ശ്രീ.റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments