Friday, April 19, 2024

HomeAmericaലണ്ടന്‍-ന്യൂയോര്‍ക്ക് യാത്രയ്ക്ക് 3.5 മണിക്കൂര്‍: സൂപര്‍സോണിക് കൊമേഴ്‌സ്യല്‍ ജെറ്റ് വരുന്നു

ലണ്ടന്‍-ന്യൂയോര്‍ക്ക് യാത്രയ്ക്ക് 3.5 മണിക്കൂര്‍: സൂപര്‍സോണിക് കൊമേഴ്‌സ്യല്‍ ജെറ്റ് വരുന്നു

spot_img
spot_img

ന്യൂയോര്‍ക്ക്: ലണ്ടനില്‍ നിന്ന് ന്യൂയോര്‍കിലേക്കുള്ള ദൂരം 5571 കിലോമീറ്ററിലധികമാണ്. യാത്രയ്ക്കായി വിമാനത്തില്‍ ഏഴ് മണിക്കൂറിലധികം സമയമെടുക്കുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഈ ദൂരം വെറും 3.5 മണിക്കൂറിനുള്ളില്‍ മറികടക്കാനാവും.

ഈ അവകാശവാദവുമായി സൂപര്‍സോണിക് കൊമേഴ്‌സ്യല്‍ ജെറ്റ് തിരിച്ചുവരവ് നടത്തുകയാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ വിമാനവുമായാണ് പുതിയ വരവ്.

ഓവര്‍ചര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനയാത്ര ആരംഭിക്കും. ലന്‍ഡനില്‍ നിന്ന് ന്യൂയോര്‍കിലേക്ക് ഈ വിമാനത്തിലൂടെ മൂന്നര മണിക്കൂറിനുള്ളില്‍ എത്താമെന്ന് ഓവര്‍ചര്‍ സൂപര്‍ സോണിക് ജെറ്റ് അവകാശപ്പെടുന്നു.

പരിസ്ഥിതി സൗഹൃദ വിമാനമായിരിക്കും ഓവര്‍ചര്‍. ഡെന്‍വര്‍ ആസ്ഥാനമായുള്ള ബൂം സൂപര്‍സോണിക് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 2029ല്‍ സൂപര്‍സോണിക് ജെറ്റുകള്‍ പറന്നുയരും.

അതേസമയം നിരക്ക് മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കാം. ഇതേക്കുറിച്ച് കംപനി ഇതുവരെ വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും അത്തരമൊരു സാധ്യതയാണ് പ്രകടിപ്പിക്കുന്നത്.

ഈ വിമാനം സമീപഭാവിയില്‍ വെറും അഞ്ച് മണിക്കൂറിനുള്ളില്‍ മയാമിയില്‍ നിന്ന് ലന്‍ഡനിലേക്കുള്ള ദൂരം പിന്നിടുമെന്നും അവകാശവാദമുണ്ട്. 2029ല്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്റെ കംപനിയുടെ വിമാനം വ്യത്യസ്തമായിരിക്കുമെന്ന് ബൂം സിഇഒ ബ്ലേക് ഷോള്‍ പറയുന്നു. 65 മുതല്‍ 80 വരെ യാത്രക്കാര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments