Monday, January 30, 2023

HomeAmericaഓഗസ്റ്റ് 18 വ്യാഴം: ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം

ഓഗസ്റ്റ് 18 വ്യാഴം: ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം

spot_img
spot_img

രാശിക്കാര്‍ ഇന്ന് ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഇവര്‍ ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. ഇവര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. അതേസമയം ഈ രാശിക്കാര്‍ക്ക് ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറും. ഇവര്‍ക്ക് ഇന്ന് അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ ബാധിക്കുന്നതിനു സാധ്യത കാണുന്നുണ്ട്.

മേടം

ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

ഇടവം

രാഷ്ട്രീയക്കാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. മാതാവിന്റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഇന്ന് ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും.

മിഥുനം

സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കര്‍ക്കടകം

ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. വീടുവിട്ടു നില്‍ക്കാനിടവരും. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ കാര്യങ്ങളില്‍ ഇടപെടുന്നതിന് അനുകൂലമായ സമയമല്ല.

ചിങ്ങം

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

കന്നി

എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം ശാന്തമാകും. അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ ബാധിക്കുന്നതിനു സാധ്യത കാണുന്നുണ്ട്. പൊതുവെ എല്ലാ കാര്യങ്ങളിലും പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. ധനമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക.

തുലാം

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം

കര്‍മരംഗത്തു മാറ്റങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധക്കേണ്ട സമയമാണ്. വരുവുചെലവുകള്‍ ഒത്തുപോകും. ലഘുവായ അസുഖങ്ങള്‍ തലപൊക്കും. വസ്തു ക്രയവിക്രയ രംഗത്ത് അപ്രതീക്ഷിത നഷ്ടങ്ങള്‍ കാണുന്നതിനാല്‍ ശ്രദ്ധിക്കുക.

ധനു

പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മകരം

തൊഴില്‍ത്തര്‍ക്കങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. കര്‍മ്മ മേഖലയില്‍ അപ്രതീക്ഷിതമായി ധന നഷ്ടങ്ങള്‍ നേരിടേണ്ടതായി വരാം. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക.

കുംഭം

വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

മീനം

പ്രതിസന്ധികളില്‍ സുഹൃത്സഹായം ഉണ്ടാകും. കാര്യവിഘ്നങ്ങള്‍ മാറും. യാത്രാവേളയില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൃഢനിശ്ചയത്തോടെ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. വലിയ വ്യാപാരങ്ങള്‍ നടത്തുന്നവര്‍ക്ക് തീവ്രമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments