(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ഓണക്കോടിയുടുത്ത, ലക്ഷാധിപ സമ്മാന ദമ്പതികളാകേണ്ടവർ, ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന് ആഗസ്റ്റ് 20, ശനിയാഴ്ച്ച ഉച്ചയ്ക്ക്, രണ്ടരയ്ക്കും നാലു മണിയ്ക്കുമുള്ളിലെത്തണം എന്ന് വിൻസൻ്റ് ഇമ്മാനുവേൽ അറിയിച്ചു. Cannstatter Volksfest-Verein, 9130 Academy Rd, Philadelphia, PA 19114 എന്നാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷ നഗരിയുടെ അഡ്രസ്സ്.
നാലു മണിക്ക് ആരംഭിക്കുന്ന മെഗാതിരുവാതിരയിലും തിരുവോണഘോഷയാത്രയിലും നൃത്ത ഗാന ഓണസദ്യാഘോഷങ്ങളിലും ബിജു നാരായണൻ്റെ ഗാനമേളാ നിശയിലും ഏവർക്കും സൗകര്യപൂർവം പങ്കെടുക്കുവാൻ സമയം ചിട്ടപ്പെടുത്തുന്നതിനാലാണ്, ഇങ്ങനെ ചെയ്യുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു.

അനശ്വര മലയാള ചലച്ചിത്ര സംഗീത സംവിധായകനായ ജോൺ പോളിൻ്റെ സ്‌മരണാർത്ഥം’ ‘ജോൺ പോൾ നഗർ’ എന്നു പേരിട്ടിരിക്കുന്ന ‘അതിരുകാണാതിരുവോണ’ മഹോത്സവ മൈതാനകവാടത്തിൽ എത്തുന്ന ദമ്പതികൾക്കും വ്യക്തികൾക്കും, പ്രവേശന കവാടത്തിൽ വച്ചു് വ്യത്യസ്ത്‌മായ തിരിച്ചറിയൽ നമ്പർ കാർഡു് നൽകും എന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി റോണി വർഗീസ് വ്യക്തമാക്കി. വിജയികളെ പ്രഖ്യാപിക്കുവാൻ ഈ തിരിച്ചരിയൽ നമ്പറാണ് ജഡ്ജ്സ് ഉപയോഗിക്കുക എന്ന് ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ പറഞ്ഞു.