Saturday, April 19, 2025

HomeAmericaജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

spot_img
spot_img

ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നൽകും.

21-ന് ഞായാറാഴ്ച്ച രാവിലെ 8.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. 11 -മണിക്ക് ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും.

ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ, അറിയിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ശ്രി.ഗീവർഗീസ് ജേക്കബ് (ട്രഷറര്‍), ശ്രീ.ജോൺ താമരവേലിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ.ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (വികാരി) 516-996-4887
ശ്രി.ഗീവർഗീസ് ജേക്കബ് (ട്രഷറര്‍) 516-587-4309
ശ്രീ.ജോൺ താമരവേലിൽ (സെക്രട്ടറി) 917-533-3566

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments