Thursday, April 24, 2025

HomeAmericaനായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക്ക് വന്‍ വിജയം

നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക്ക് വന്‍ വിജയം

spot_img
spot_img

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് വന്‍ വിജയമായി. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച പിക്‌നിക്കില്‍ നിരവധി പേര്‍ ഉത്സാഹത്തോടെ പങ്കെടുത്തു.

ആഗസ്റ്റ് 21-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ ക്വീന്‍സിലുള്ള ആലി പോണ്ട് പാര്‍ക്കില്‍ വെച്ചായിരുന്നു വിപുലമായ പരിപാടികളോടെ പിക്‌നിക്ക് സംഘടിപ്പിച്ചത്.

 
വിവിധ കായിക മത്സരങ്ങളോടെ നടന്ന പിക്‌നിക്കിന് നേതൃത്വം കൊടുത്തവരില്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, ജനറല്‍ സെക്രട്ടറി സേതു മാധവന്‍, ട്രഷറര്‍ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

വിമന്‍സ് ഫോറം പ്രവര്‍ത്തകരായ ലക്ഷ്മി രാംദാസ്, രാധാമണി നായര്‍, ലതിക നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  രുചികരമായ ഭക്ഷണം പിക്‌നിക്കിന്റെ സവിശേഷതകളില്‍ ഒന്നായിരുന്നു. രഘുനാഥന്‍ നായര്‍, സുധാകരന്‍ പിള്ള, പ്രഭാകരന്‍ നായര്‍, ശശി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാര്‍ബിക്യു.

കായിക മത്സരങ്ങള്‍ക്ക് റാണി നായര്‍, ബാബു മേനോന്‍, നരേന്ദ്രനാഥന്‍ നായര്‍, എന്നിവര്‍ നേതൃത്വം നല്‍കി.  വിജയികള്‍ക്ക് ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഉണ്ണിക്കൃഷ്ണന്‍ നായര്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനവും നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments