Tuesday, April 22, 2025

HomeAmericaഫ്‌ളോറിഡയില്‍ നായകളുടെ ആക്രമണത്തില്‍ പോസ്റ്റല്‍ ജീവനക്കാരി മരിച്ചു

ഫ്‌ളോറിഡയില്‍ നായകളുടെ ആക്രമണത്തില്‍ പോസ്റ്റല്‍ ജീവനക്കാരി മരിച്ചു

spot_img
spot_img

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഗ്രാമത്തില്‍ അഞ്ച് നായ്ക്കളുടെ കൂട്ട ആക്രമണത്തില്‍ യു.എസ് തപാല്‍ ജീവനക്കാരി മരിച്ചു. മെല്‍റോസിലെ പമേല ജെയ്ന്‍ റോക്ക് എന്ന സ്ത്രീയാണ് കൊല്ല?പ്പെട്ടത്. ഞായറാഴ്ച ഇന്റര്‍ലാചെന്‍ ലേക്ക് എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. വാഹനം തകരാറിലായതിനെ തുടര്‍ന്ന് നായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു എന്ന് പുട്ട്‌നം കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

61കാരിയായ പമേല ജെയ്ന്‍ റോക്ക് തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ വച്ച് മരണമടഞ്ഞതായി ചൊവ്വാഴ്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യുവതിയുടെ കരച്ചില്‍ കേട്ട് നായ്ക്കളുടെ ഉടമയും മറ്റ് അയല്‍വാസികളും ഉള്‍പ്പെടെയുള്ളവര്‍ അവരെ സഹായിക്കാന്‍ ഓടിയെത്തി.

നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പമേല സഹായത്തിനായി നിലവിളിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നായകളെ തുരത്താന്‍ അയല്‍വാസികളില്‍ ഒരാള്‍ തന്റെ തോക്ക് കൊണ്ടുവന്ന് വായുവിലേക്കും നിലത്തേക്കും നിരവധി തവണ വെടിയുതിര്‍ത്തു. പുട്ട്‌നം കൗണ്ടി ഷെരീഫ് ചീഫ് ഡെപ്യൂട്ടി കേണല്‍ ജോസഫ് വെല്‍സ് പ്രസ്സറില്‍ പറഞ്ഞു. നായ്ക്കളുടെ ഉടമ അവയെ വീട്ടിലേക്ക് ?കൊണ്ടുപോയ?പ്പോഴും പമേല രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ജൂണില്‍ യു.എസ് പോസ്റ്റല്‍ സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021ല്‍ മാത്രം യു.എസില്‍ 5,400ലധികം തപാല്‍ ജീവനക്കാര്‍ നായ്ക്കളുടെ ആക്രമണത്തിനിരയായി. കഴിഞ്ഞ വര്‍ഷം 201 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫ്‌ളോറിഡയാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഒന്നാം സ്ഥാനത്ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments