ടെക്സസ് : പതിനാറാം വയസിൽ ഒറ്റയ്ക്കു വിമാനം പറത്തി ചരിത്രമെഴുതി ആദിത്യ നായർ. അമേരിക്കൻ വ്യോമസേനയിൽ ഇടം കണ്ടെത്തുകയാണ് ആദിത്യയുടെ അടുത്ത ലക്ഷ്യം .
ഹൂസ്റ്റണിലെ എയർ ഫോഴ്സ് ജൂനിയർ റിസേർവ് ഓഫീസർ ട്രെയിനിംഗ് കോപ്സ് സമ്മർ ഫ്ലൈറ്റ് അക്കാദമിയിൽ നിന്ന് $28,000 സ്കോളർഷിപ് ലഭിച്ച ആദിത്യ രണ്ടു മാസത്തിനുള്ളിൽ ലക്ഷ്യത്തിലെത്തി , 40.2 മണിക്കൂറിലാണ് ആദിത്യ ലൈസൻസ് നേടിയത് .
ഫ്ളോറിഡയിലെ മിൽടൺ ഫ്ലൈറ്റ് അക്കാദമിയിൽ പഠിച്ച ആദിത്യ ചെറുപ്പം മുതലേ വിമാനം പറത്തുക എന്ന ലക്‌ഷ്യം ഉള്ളിലേറ്റിയിരുന്നു. 13 വയസിൽ ചെറുവിമാനത്തിൽ പറന്ന ആദിത്യ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റാവുകഎന്ന ലക്ഷ്യവുമായി മുന്നോട്ടാണ് . സ്കൂളിലെ ഏവിയേഷൻ ക്ലബ് സ്ഥാപക പ്രസിഡന്റാണ്. അക്കാദമിയിൽ ഗ്രുമ്മൻ ടൈഗറും സെസ്‌ന 172ഉം പറത്തിയിരുന്നു.
പുതിയ കാര്യങ്ങൾ പഠിക്കാനും അത് മറ്റുള്ളവർക്കായി പങ്ക് വെക്കാനും താൻ തയ്യാറാണെന്നും ആദിത്യ പറയുന്നു.