Saturday, April 19, 2025

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിമുഖത്തില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന് സ്വീകരണം നല്‍കി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിമുഖത്തില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന് സ്വീകരണം നല്‍കി

spot_img
spot_img

ജോഷി വള്ളിക്കളം

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും, ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുന്ന പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിനു സ്വീകരണം നല്‍കി.

പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ് മൊളാക്കല്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രൊഫസര്‍ മുതുകാട് തന്റെ പുതിയ പ്രോജക്റ്റിനെ കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മാജിക് പ്ലാനറ്റ് തീം പാര്‍ക്കിനെകുറിച്ച് വിശദീകരിക്കുകയും, ധനസമാഹരണം ആരംഭിക്കുകയും ചെയ്തു.

ചിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും ,അസോസിയേഷന്‍ അംഗങ്ങളും മറ്റു നിരവധി ആളുകളും പ്രൊഫസര്‍ മുതുകാടിന്റെ പ്രോജെക്റ്റിലേക് സംഭാവന നല്‍കുകയുണ്ടായി.

പ്രസ്തുത യോഗത്തില്‍ ലീല ജോസഫ്, ഡോ. സിബിള്‍ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്,ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ലെജി പട്ടരുമഠത്തില്‍, സ്വര്‍ണ്ണം ചിറമേല്‍ ,ഷൈനി തോമസ്, മുന്‍ പ്രസിഡണ്ടുമാരായ സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം ,ബെന്നി വാച്ചാചിറ ,രഞ്ജന്‍ അബ്രഹാം എന്നിവരോടൊപ്പം പോള്‍ കറുകപ്പള്ളിയും സന്നിഹിതനായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments