വാഷിംഗ്ടണ്‍ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യം ആര്‍ട്ടിമിസ് വിക്ഷേപണത്തില്‍ ആശങ്ക. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ചതായി നാസ വൃത്തങ്ങള്‍ അറിയിച്ചു.
സാങ്കേതിക പ്രശ്നം കണ്ടെത്തിയത് റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നിലാണ്. വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗണ്‍ ഇതേ തുടര്‍ന്ന് നിര്‍ത്തിവച്ചു.
ചെറിയ ചോര്‍ച്ച റോക്കറ്റിന്‍റെ ഇന്ധന ടാങ്കിലും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് നാസ അറിയിച്ചു.
നാസയുടെ ആര്‍ട്ടിമിസ് ദൗത്യം, മനുഷ്യനെ അരനൂറ്റാണ്ടിന് ശേഷം വീണ്ടുംചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.