മാത്യുക്കുട്ടി ഈശോ
ടാമ്പാ (ഫ്‌ളോറിഡ): നല്ല സുഹൃത് ബന്ധങ്ങള്‍ മനസ്സിന് സുഖമേകുന്നു. അത് ആഗോള വ്യാപകമായാണെങ്കില്‍ അതിന്റെ വ്യാപ്തി കൂടുന്നു, നല്ല സുഹൃത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനും അതിലൂടെ ഫോമായെ ഉന്നതികളില്‍ എത്തിക്കുവാനും മാത്രം ലക്ഷ്യം വയ്ക്കുന്ന നല്ലൊരു മനുഷ്യ സ്‌നേഹിയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കല്‍. സംഘടനയിലെ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ അര്‍പ്പണബോധവും സ്ഥിരോത്സാഹവും അനിവാര്യമാണ്.
എല്ലാവരുമായും നിരന്തരം ആശയവിനിമയവും സംവാദവും ആവശ്യമാണ്. ഓരോരുത്തര്‍ക്കും വിവിധങ്ങളായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുവാനുള്ളത്. പ്രത്യേകിച്ച് ഫോമാ പോലൊരു അംബ്രല്ല സംഘടനയില്‍ അതിന്റെ അംഗസംഘടനകളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളീ സമൂഹത്തിലെ പലരുടെ വ്യക്തിപരമായും സാമൂഹികമായുമുള്ള പ്രശ്‌നങ്ങളിലും ഇടപെടേണ്ടതായി വരും. അതോടോപ്പം തന്നെ നമ്മുടെ ജന്മനാട്ടിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെവി കൊടുക്കേണ്ടതായും പരിഹാരം കണ്ടെത്തേണ്ടതായും വരും. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഇവയെല്ലാം അഭിമുഖീകരിക്കുമ്പോള്‍ നല്ലൊരു ടീം ആയി പ്രവര്‍ത്തിച്ചാല്‍ എല്ലാം സുഗമമായി ചെയ്യാന്‍ സാധിക്കും.

അവിടെയാണ് അര്‍പ്പണബോധവും കഠിനാദ്ധ്വാനവും ചെയ്യാന്‍ മനസ്സുള്ള ഒരു സഹായിയുടെ കൂടി പിന്തുണ ആവശ്യമായി വരുന്നത്. അത്തരം ഗുണഗണങ്ങള്‍ ഉള്ള ഒരു വ്യക്തിത്വത്തെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു സഹായത്തിനായി ലഭിച്ചിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടിയില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നത്.
‘ഫോമായുടെ ഇലക്ഷന്‍ ക്യാമ്പയിന്‍ കാലയളവില്‍ സിജിലുമായി കൂടുതല്‍ അടുത്തിടപഴകുവാന്‍ ഇടയായി. തികഞ്ഞ ആല്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യുവാവായ സിജില്‍. സുഹൃത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ സിജിലിന് പ്രത്യേക പാടവമാണുള്ളത്. ഫോമായുടെ പ്രസിഡന്റും വൈസ് പ്രഡിഡന്റുമായി ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സംഘടനയുടെ വളര്‍ച്ചക്കുതകുന്ന വിവിധ പദ്ധതികളാണ് ഞങ്ങള്‍ വിഭാവന ചെയ്യുന്നത്. മനസ്സിന് യോജിച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വ്യക്തികളാണെങ്കില്‍ സംഘടനയില്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം.

എന്റെ നേതൃത്വത്തിലുള്ള ‘ഫാമിലി ടീം’ അംഗങ്ങള്‍ എല്ലാവരും ഒരു കുടുംബം പോലെ തന്നെ തമ്മില്‍ ആലോചിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും പരസ്പരം ബഹുമാനിച്ചും ഫോമയെ മുന്‍പോട്ടു നയിക്കുവാന്‍ കഴിവുള്ളവരാണെന്നു എനിക്കു നല്ല വിശ്വാസമുണ്ട്. നിങ്ങളുടെ വോട്ടുകള്‍ ഞങ്ങളുടെ ഈ ടീമിലെ എല്ലവര്‍ക്കും ഒരുപോലെ തന്ന് ഒറ്റക്കെട്ടായി വിജയിപ്പിച്ച് ഫോമയെ ഉന്നതിയുടെ അടുത്ത പടവുകളിലേക്ക് പിടിച്ചുകയറ്റുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്നു വോട്ടവകാശമുള്ള ഓരോ അംഗസംഘടനാ പ്രതിനിധികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.
നിങ്ങള്‍ക്ക് ഞങ്ങളിലും നൂറു ശതമാനം വിശ്വാസം അര്‍പ്പിക്കാമെന്നു ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. ഏവര്‍ക്കും നന്മകള്‍ മാത്രം ആശംസിക്കുന്നു.’ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കല്‍ തികഞ്ഞ വിശ്വാസത്തോടെ എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.
‘ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ടീമുമായി പ്രവര്‍ത്തിച്ചപ്പോള്‍ നല്ലൊരു ആത്മവിശ്വാസവും വിജയപ്രതീക്ഷയും പോസിറ്റീവ് എനര്‍ജിയും ലഭ്യമായിരിക്കുകയാണ്. ഫോമാ പോലൊരു സംഘടനയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന നൂതന ആശയങ്ങളുള്ള വ്യക്തികളാണ് ഫാമിലി ടീമിലുള്ള ആറുപേരും. എല്ലാവരും ഒന്നിനൊന്നു മെച്ചം. സംഘടനയുടെ ഉയര്‍ച്ച മാത്രം ലക്ഷ്യം വയ്ക്കുന്ന ആറു പേര്‍. ഞങ്ങള്‍ ടീമായി ആലോചിച്ച് ആദ്യമേ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തിച്ച തെരഞ്ഞെടുപ്പ് പത്രികയിലെ പത്ത് വാഗ്ദാനങ്ങെളെല്ലാം ഫോമയെ കൂടുതല്‍ പ്രശസ്തിയിലേക്കു നയിക്കുന്നവയാണ്. അതില്‍ നിന്നും മറ്റു പലരും ആശയങ്ങള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്ക് പരിഭവമില്ല.
കാരണം ഞങ്ങള്‍ ആറു പേരും ഒരേ മനസ്സോടെ ആലോചിച്ച് പ്രായോഗികമായി ഫോമയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് അവ എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കി ഫോമയെ അടുത്ത ലെവലില്‍ എത്തിക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കപ്പുറം എല്ലാവരെയും നേരിട്ട് വീണ്ടും കാണാം. എല്ലാവര്‍ക്കും ശുഭയാത്രാ മംഗളങ്ങള്‍ നേരുന്നു. വീണ്ടും കാണാം.’ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു.