Monday, April 28, 2025

HomeAmericaകാന്‍കൂണ്‍ സജീവമാകുന്നു; ഫോമാ കണ്‍വന്‍ഷന്‍ പ്രോഗ്രം ഇങ്ങനെ...

കാന്‍കൂണ്‍ സജീവമാകുന്നു; ഫോമാ കണ്‍വന്‍ഷന്‍ പ്രോഗ്രം ഇങ്ങനെ…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കാന്‍കൂണ്‍: ഫോമായുടെ ഏഴാമത് ഫാമിലി കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിക്കുന്നതിനായി അതിഥികളും ആതിഥേയരും കുടുംബാംഗങ്ങളുമെല്ലാം അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാന്‍കൂണിലെ മൂണ്‍ പാലസില്‍ എത്തിത്തുടങ്ങി.

സെപ്റ്റംബര്‍ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് രജിസ്‌ട്രേഷനോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് 1.30 മതല്‍ 2 മണിവരെയാണ് വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര. 3 മുതല്‍ 4 വരെ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനമാണ്.

സാന്ത്വനസംഗീതം ഗ്രാന്റ് ഫിനാലെ, നീരവ് ബോലേച്ചയുടെ ഡാന്‍സ് നൈറ്റ്, മെഗാ തിരുവാതിര, മെക്‌സിക്കന്‍ കള്‍ച്ചറല്‍ ഷോ, ചാര്‍ളി ചാപ്ലിന്‍ നാടക അവതരണം, സുരാജ് വെഞ്ഞാറമ്മൂട് ഷോ, അഖില ആനന്ദ്, അബിദ് അന്‍വര്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത സന്ധ്യ, ചിരിയരങ്ങ്, മീഡിയ സെമിനാര്‍, വിമന്‍സ് എംപവര്‍മെന്റ് പ്രോഗ്രാം, ബിസിനസ് ലോഞ്ച് തുടങ്ങിയവ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു.

ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍, മലയാളി മങ്ക, മിസ് ഫോമാ തുടങ്ങിയ മത്സരങ്ങള്‍ കണ്‍വന്‍ഷനിലെ ഹൈലൈറ്റ് ആയിരിക്കും. സെപ്റ്റംബര്‍ നാലാം തീയതി വൈകിട്ട് 6.30 മുതല്‍ 8 മണിവരെയാണ് ക്ലോസിങ്ങ് സെറിമണിയും ബാങ്ക്വിറ്റും. രാത്രി 8.45 മുതല്‍ 11.45 വരെ എം.ജി ശ്രീകുമാര്‍ മ്യൂസിക് നൈറ്റ്. സെപ്റ്റംബര്‍ 5-ാം തീയതി രാവിലെ 9.00 മുതല്‍ 10.00 മണിവരെ ഫോമാ ജോയിന്റ് നാഷണല്‍ കമ്മറ്റി മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്:

ജോയ് എന്‍ സാമുവല്‍
832 606 5697

ബൈജു വര്‍ഗീസ്
914 349 1559

സാജന്‍ മൂലേപ്ലാക്കല്‍
408 569 7876

സുനിത പിള്ള
612 469 6898

രേഷ്മ രഞ്ജന്‍
720 326 8361

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിവരങ്ങള്‍ക്ക്:

ജോസ് മണക്കാട്ട്
847 830 4128

വിനോദ് സ്‌കറിയ
831 737 6563

ഷാജു ഔസേഫ്
813 765 1443

ജോജോ കോട്ടൂര്‍
610 308 9829

ചാക്കോ എബ്രഹാം
917 862 7204

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments