Thursday, September 19, 2024

HomeAmericaമാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹരിത സംസ്കാര പദ്ധതികൾ

മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹരിത സംസ്കാര പദ്ധതികൾ

spot_img
spot_img

അലൻ ചെന്നിത്തല

ന്യൂയോർക്ക്: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സഭാ അംഗങ്ങളിൽ ഹരിത സംസ്കാരം വളർത്തിയെടുക്കുവാൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു.

മണ്ണിനെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഉദാത്തമായ പ്രകൃതി സംരക്ഷണ സംസ്കാരം സഭാ ജനങ്ങളിൽ വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിന് അവാർഡു നൽകുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട മാർത്തോമ്മാ ദേവാലയ പരിസരങ്ങളിലോ പാഴ്സനേജുകളിലോ ഈ വർഷം നട്ടു വളർത്തിയ പച്ചക്കറി തോട്ടങ്ങളാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പച്ചക്കറി തോട്ടത്തിന്റെ പത്തു ചിത്രങ്ങളും ഇടവകയുടെയും വികാരിയുടെയും പെരുവിവരങ്ങൾഅടക്കം ആഗസ്ററ് 31-)൦ തീയതിക്കകം mtgreennae@gmail.com എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്. ലഭിക്കുന്ന ചിത്രങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഭദ്രാസന എക്കോളജിക്കൽ കമ്മീഷൻ ഏറ്റവും മികച്ച പച്ചക്കറി തോട്ടങ്ങൾക്ക് അവാർഡുകൾ നൽകും. ഭദ്രാസനത്തിൽ ഉൾപ്പെട്ട എല്ലാ ഇടവകകളും ഇതിൽ പങ്കാളികൾ ആകുവാൻ ശ്രമിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, എക്കോളജിക്കൽ കമ്മീഷൻ കൺവീനേഴ്‌സ് ഷാജി എസ് രാമപുരം, ജോർജ്‌ ശാമുവേൽ എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments