Wednesday, October 4, 2023

HomeAmericaകുഞ്ഞുമിഷനറിമാരുടെ അത്ഭുതമായി “റിജോയ്‌സ്‌" സമ്മർ ക്യാമ്പ്

കുഞ്ഞുമിഷനറിമാരുടെ അത്ഭുതമായി “റിജോയ്‌സ്‌” സമ്മർ ക്യാമ്പ്

spot_img
spot_img

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മർ ക്യാമ്പ് “റിജോയ്‌സ്‌” ന് ചിക്കാഗോയിൽ വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പ്, കുഞ്ഞുമിഷനറിമാർക്ക് അമ്മേരിക്കയിലെ നവ്യാനുഭവമായി മാറി.ക്‌നാനായ റീജിയണൽ ഡയറക്ടറും ചിക്കാഗോ വികാരി ജനറാളുമായ തോമസ്സ് മുളവനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്.

ഫാ. ബിൻസ് ചേത്തലിൽ, സജി പൂത്തൃക്കയിൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, സിസ്റ്റർ അലീസാ,സിജോയ് പറപ്പള്ളിൽ, ജെൻസൺ കൊല്ലംപറമ്പിൽ, ടോണി പുല്ലാപ്പള്ളിൽ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസുകൾ നയിച്ചു.

ചിക്കാഗോ സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും എത്തിയ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തപ്പെട്ട ഈ സംഗമം വേറിട്ടൊരു അനുഭവമായി മാറി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments