Wednesday, October 4, 2023

HomeAmericaNAMSL സെവൻസ് സോക്കർ : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ; ഡയമണ്ട് എഫ് സി റണ്ണേഴ്‌സ്...

NAMSL സെവൻസ് സോക്കർ : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ; ഡയമണ്ട് എഫ് സി റണ്ണേഴ്‌സ് അപ്പ്

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഓസ്റ്റിൻ / ടെക്‌സാസ് : നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് വി .പി.സത്യൻ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി ഓപ്പൺ ടൂർണമെന്റിനോട് അനുബന്ധിച്ചു സമാന്തരമായി സംഘടിപ്പിച്ച ഓവർ 35 കാറ്റഗറി സെവൻസ് ടൂർണമെന്റിൽ ആതിഥേയരായ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. പരിചയ സമ്പത്തുമായി കാനഡയിൽ നിന്നെത്തിയ ടൊറാന്റോ ഡയമണ്ട് എഫ്സി റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്‌ഥമാക്കി.

മികച്ച അച്ചടക്കമുള്ള ടീമിനുളള പ്രത്യേക ഫെയർ പ്ലെ അവാർഡും ഡയമണ്ട് എഫ്സി നേടി. ഗ്രൗണ്ട് സപ്പോർട്ടിന്റെ ആനുകൂല്യമുണ്ടായിരുന്ന ഓസ്റ്റിനെതിരെ, സബില്ലാതെയും പരുക്കുമായാണ് കാനഡ ഇറങ്ങിയത്.

മുൻ സന്തോഷി ട്രോഫി താരവും ഡയമണ്ട് എഫ്‌സിയുടെ സെന്ററും, പരിശീലകനുമായ ഡെന്നിസ് ജോർജ് മികച്ച കളിക്കാരനുള്ള എംവിപി പുരസ്കാരം നേടി. സുബാഷ് നായർ (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്) ഗോൾഡൻ ബൂട്ട് ട്രോഫിയും, താരിഖ് ഇസ്മായിലും (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്) മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലോവ് ട്രോഫിയും കരസ്‌ഥമാക്കി.

പതിനൊന്നു ടീമുകകളാണ് സെവൻസിൽ അങ്കത്തിനിറങ്ങിയത്. എഫ്സിസി ഡാളസ്, കണക്റ്റിക്കട്ട് സിറ്റിസൺസ് എന്നിവർ സെമി കണ്ടു മടങ്ങി. സന്തോഷ് ട്രോഫി ഉൾപ്പെടെ ദേശീയ തലത്തിൽ കളിച്ച നിരവധി താരങ്ങളും, യൂണിവേഴ്‌സിറ്റി താരങ്ങളും സെവൻസ് ടൂർണമെന്റിൽ അണിനിരന്നപ്പോൾ സെവൻസ് ടൂർണമെന്റിൽ ടീമുകൾ മിന്നും പ്രകടനം കാഴ്ചവച്ചു.

ഓവർ 35 സെവൻസ് ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്, കരോൾട്ടൺ FCC, ഡാളസ് ഡൈനാമോസ്,ഹാർട്ട്ഫോർഡ് കണക്റ്റിക്കട്ട് സിറ്റിസൺസ്, ഹ്യൂസ്റ്റൺ സ്ട്രൈക്കേഴ്സ്, ന്യൂയോർക്ക് ചലഞ്ചേഴ്സ്, ന്യൂ യോർക്ക് ഐലൻഡേഴ്‌സ്, MFC കാലിഫോർണിയ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ഈഗിൾസ്, ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ഈഗിൾസ്, ഹ്യൂസ്റ്റൺ യുണൈറ്റഡ്, ടൊറന്റോ ഡയമണ്ട് എഫ്‌സി.

ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസർ ജിബി പാറക്കൽ, NAMSL പ്രസിഡണ്ട് അജിത് വർഗീസ്, സിൽവർ സ്പോൺസർമാരായ പ്രൈം ഫാമിലി കെയറിനെ പ്രതിനിധീകരിച്ചു ലിറ്റി വടക്കൻ, മാത്യു ചാക്കോ, (മാത്യൂസ് CPA Inc.) ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് ചുലിയൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സമ്മാനിച്ചു.

ടൂർണമെന്റിന്റെ സംഘടകരായ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ളബ്ബിന്റെ നീണ്ടകാല തയ്യാറെടുപ്പുകൾ ഇരു ടൂർണമെന്റുകളും വൻ വിജയമാക്കി. പ്രസിഡന്റ് അജിത് വർഗീസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് വിജയൻ, സെക്രട്ടറി താരിഖ് ഇസ്മായിൽ, ട്രഷറർ ബിജോയ് ജെയിംസ് എന്നിവരാണ് സ്‌ട്രൈക്കേഴ്‌സ് സാരഥികൾ. അടുത്ത NAMSL ലീഗ് 2024 ൽ ന്യൂയോർക് ഐലൻഡേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ നടക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments