Wednesday, October 4, 2023

HomeAmericaഓണം വൻ ആഘോഷമാക്കുവാൻ ഡാളസ് സൗഹൃദ വേദി ഭാരവാഹികളും പ്രവർത്തകരും

ഓണം വൻ ആഘോഷമാക്കുവാൻ ഡാളസ് സൗഹൃദ വേദി ഭാരവാഹികളും പ്രവർത്തകരും

spot_img
spot_img

ഡാളസ്:ഡാളസ് മലയാളികൾ കഴിഞ്ഞ വർഷങ്ങളിൽ കണ്ടതിനേക്കാൾ ഏറ്റവും മികച്ച ഓണാഘോഷമാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഡാളസ് സൗഹൃദ വേദിയുടെ ഭാരവാഹികളും പ്രവർത്തകരും ഒത്തൊരുമയോടുകൂടി നടത്തുന്ന പ്രയത്നം വർണ പൊലിമയോടുകൂടിയ ആഘോഷങ്ങൾക്ക് വേദി ഒരുക്കും. 700 പരം ആൾക്കാരെ ആണ് ഈ ആഘോഷ വേളയിലിലേക്കു പ്രതീക്ഷിക്കുന്നത്. വളരെ തികച്ചും നടൻ രീതിയിൽ ചിട്ടയോടും പുതുമയോടും നടത്തുന്ന കലാപരിപാടികൾ കാണികളുടെ സദസ്സിന്റെ ഹൃദയം കവർന്നെടുക്കും.19 വിഭവങ്ങളുമായി വഴയിലയിൽ വിളമ്പുന്ന ഓണ സദ്യ നടൻ രീതിയിൽ ആയിരിക്കും നടക്കുക.

വളരെ സാമ്പത്തീക ചെലവ് വേണ്ടി വരുന്ന ഈ ഓണാഘോഷം പ്രവേശനം തികച്ചും സൗജന്യമായിട്ടാണ് നടത്തുന്നത്. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ധാരാളം സ്പോൺസേർസ് മുന്നോട്ടു വന്നിട്ടുണ്ട്.
പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമ ഡോ.എബി ജേക്കബ് മെഗാ സ്പോണ്സറും ജെ & ബി ഇൻവെസ്റ്റ്മെന്റ് ഉടമയും ഡാളസിലെ കലാ സാംസ്കാരിക നേതാവുമായ ശ്രി. ജൊസെൻ ജോർജ് ഗ്രാന്റ് സ്പോൺസറും ആണ് .

ഓഗസ്റ് 26 തിയതി രാവിലെ 10:30 മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷവേളയിൽ ഡാളസിലെ കലാ സാംസ്കാരിക നേതാവ് ശ്രീ. ജോസ് ഓച്ചാലിൽ ഓണ സന്ദേശം നൽകും.ഡാളസ് സഹൃദ വേദി പ്രസിഡണ്ട് എബി തോമസ് അധ്യക്ഷത പ്രസംഗവും സെക്രട്ടറി അജയകുമാർ സ്വാഗത പ്രസംഗത്തിനോടൊപ്പം സൗഹൃദ വേദിയുടെ സംഘടന പ്രവർത്തങ്ങളെയും ഹൃസ്വമായി അവതരിപ്പിക്കും.
ഡാളസിലെ വിവിധ സംഘടനാ നേതാക്കൾ ഓണാശംസകൾ നേരും.

തുടന്ന് മഹാബലി വരവേൽപ്പ് – രാജകീയ പ്രൗഢിയോട് എത്തുന്ന മഹാബലിയെ വാദ്യ സംഗീതത്തോടും ചെണ്ടമേളത്തോടു കൂടി താലപ്പൊലിയേന്തിയ ബാലിക ബാലന്മാരുടെയും ,വർണ കുടകളേന്തിയ സ്ത്രീ, പുരുഷൻമാരുടെയും,ഭാരവാഹികളുടെയും അകമ്പടിയോടുകൂടി സ്റ്റേജിലേക്ക് ആനയിക്കും.ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിലെ ചെണ്ടമേള സംഘത്തിന്റെ ശ്രവണ സുന്ദരമായ വാദ്യ സംഗീത മേള തിരുവോണാഘോഷത്തിന്റെ കൊഴുപ്പു വർധിപ്പിക്കും. മഹാബലിയുടെ 2023 ലെ തിരുവോണ ആശംസയോടൊപ്പം , മിഠായികളും വിതരണം ചെയ്യും.

ഇതോടു കൂടി ആഘോഷ പരിപാടികൾക്ക് വേണ്ടി സ്റ്റേജിലെ കർട്ടൻ ഉയർത്തപ്പെടും പ്രോഗ്രാം എം സി ഡാളസിലെ മികച്ച ഗായിക ശ്രീമതി സുനിത ജോർജ് ആയിരിക്കും.

വ്യത്യസ്തവും പുതുമയും നിറഞ്ഞ കാണികളുടെ ഹൃദയം കവരുന്ന നടൻ കലാപരിപാടികൾ നടത്തപ്പെടും. പ്രൊഫ.ജെയ്സി ജോർജ് ടീം അവതരിപ്പിക്കുന്ന വില്ലടിച്ചാം പാട്ടുകൾ, ശ്രീ ഗുരുവായൂരപ്പൻ ടെമ്പിൾ വനിതാ ടീം അവതരിപ്പിക്കുന്ന അതിമനോഹരമായ തിരുവാതിര സൗഹൃദ വേദി സുഹൃത്തുക്കളുടെ ഓണപ്പാട്ടുകൾ, കഥകളി, മോഹിനിയാട്ടം കഥാപ്രസംഗം,ഓണപ്പാട്ടുകൾ,മിസ് ഷൈനിയുടെ നേതൃത്വത്തിലുള്ള പുതുമയേറിയ ഡാൻസുകളും രണ്ടര മണിക്കൂറുകൾ കൊണ്ട് അവസാനിപ്പിക്കും
ഒരു മണിക്ക് രുചികൂറുള്ള നടൻ വിഭവങ്ങളുമായി വാഴയിലയിൽ ഓണസദ്യ വിളമ്പും. സദ്യാ വേളയിൽ നറുക്കെടുപ്പിലൂടെ മഹാബലി ഓണക്കോടികൾ സമ്മാനിക്കും.

എല്ലാവർക്കും ഓണാശംസകൾ: എബി മക്കപ്പുഴ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments